അവഗണനയുടെ പര്യായമായി റാന്നി : ആര്‍ക്കും വേണ്ടാത്ത ഒരു കെ.എസ്.ആര്‍.റ്റി.സി ബസ്സ്‌ സ്റ്റാന്റ്

For full experience, Download our mobile application:
Get it on Google Play

റാന്നി : സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും വികസനങ്ങള്‍ വാരിക്കോരി നടപ്പാക്കുന്നു എന്ന് ജനപ്രതിനിധികള്‍ അവകാശപ്പെടുമ്പോള്‍ എല്ലാവരാലും അവഗണിക്കപ്പെട്ടുകിടക്കുന്ന ഒരു കെ.എസ്.ആര്‍.റ്റി.സി ബസ്‌സ്റ്റാന്റ്  ഉണ്ട്, റാന്നി ഇട്ടിയപ്പാറയില്‍. സ്ഥല പരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം വീര്‍പ്പ് മുട്ടുകയാണ് നാട്ടുകാരും ബസുകളും ഇവിടെ. ഇട്ടിയപ്പാറയിലെ സ്വകാര്യ ബസ്‌ സ്റ്റാന്റിനോട്‌ ചേര്‍ന്ന് തന്നെയാണ് റാന്നി കെ.എസ്.ആര്‍.റ്റി.സി ബസ്‌ സ്റ്റാന്റ്. ബസുകള്‍ക്ക് കയറി ഇറങ്ങാന്‍ മതിയായ വീതി ഇല്ലാത്തതും യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

പുതിയ ബസ്‌ ടെര്‍മിനല്‍ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുത്തുവെങ്കിലും പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്. ഇതിനായി കണ്ടെത്തിയ  ഭൂമിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട് എങ്കിലും നിര്‍മ്മാണം ഇതുവരെയും പൂര്‍ത്തിയായില്ല. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമായതിനാല്‍ അയ്യപ്പ ഭക്തര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ബസ്‌ സ്റ്റാന്റ് എന്ന നിലയില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഇല്ല. ശുചിമുറികളും വിശ്രമ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടില്ല. പഴവങ്ങാടി പഞ്ചായത്തും റാന്നി എം.എല്‍.എ യും തമ്മില്‍ ബസ്‌ സ്റ്റാന്റ്  നിര്‍മ്മാണം സംബന്ധിച്ച് നില നില്‍ക്കുന്ന പടലപ്പിണക്കങ്ങളും നിര്‍മ്മാണപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നു. ടെര്‍മിനല്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് നല്‍കിയ സ്ഥലം ചെളിക്കുഴിയാണെന്നും സ്വകാര്യ ബസ്‌ സ്റ്റാന്‍ഡില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ പൊളിച്ച് സ്ഥലം വേണമെന്നും റാന്നി എം.എല്‍.എ നിലപാട് സ്വീകരിച്ചതും ടെര്‍മിനല്‍ നിര്‍മ്മാണം മുടങ്ങുന്നതിന് കാരണമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...