റാന്നി : വർഷങ്ങളായി തരിശു കിടന്നിരുന്ന മന്ദിരം ഏലായിൽ നെൽകൃഷി വിളവെടുപ്പ് നടത്തി. കൊയ്ത്തുത്സവം റാന്നി എം.എൽ.എ രാജു എബ്രഹാം നിർവ്വഹിച്ചു. കഴിഞ്ഞ 15 വർഷം തരിശു കിടന്ന ഒരു ഹെക്ടർ സ്ഥലത്താണ് ഇലന്തൂർ സ്വദേശിയായ വിനോദ് കൃഷിയിറക്കിയത്. റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ചാർളി, വൈസ് പ്രസിഡന്റ് സിന്ധു സഞ്ജയൻ, വാർഡ് അംഗങ്ങളായ മിനി, മിനു, പ്രകാശ്, വിനോദ് , മന്ദിരം രവീന്ദ്രൻ, കൃഷി ഓഫീസർ ലാൽകുമാർ, അനീഷ് കുമാർ, പാടശേഖര സമിതി സെക്രട്ടറി ഹമീദ് കുട്ടി, പ്രസിഡന്റ് മോഹനൻ എന്നിവർ പങ്കെടുത്തു.
റാന്നി – മന്ദിരം ഏലായിൽ കൊയ്ത്തുത്സവം നടത്തി
RECENT NEWS
Advertisment