റാന്നി : റാന്നി മിനി സിവിൽ സ്റ്റേഷന്റെ ഒന്നാം ബ്ലോക്ക് കെട്ടിടത്തിന്‍റെ പുതുതായി പണിത രണ്ടും മൂന്നും നിലകളുടെ നിർമ്മാണം പൂർത്തിയായി. ഇനിയും ആവിശ്യമുള്ള ഓഫീസുകളുടെ മുറികൾ പാർട്ടീഷൻ ജോലികള്‍ ചെയ്തു ചായം പൂശിയാല്‍ മാത്രം മതിയാകും. ഇതിൻ്റെ അനുമതിക്കായി കളക്ട്രേറ്റിൽ ഫയൽ സമര്‍പ്പിച്ചു കഴിഞ്ഞു. അനുമതി ലഭിക്കുന്ന മുറക്ക് ഓഫീസുകള്‍ പ്രവർത്തന സജ്ജമാകും.
നിലവിൽ പണിയുന്ന കെട്ടിടത്തിൽ റാന്നി വില്ലേജ് ഓഫീസ് മാറ്റുന്നത് തീരുമാനിച്ചിരുന്നു. എന്നാൽ നിലവിലെ ഓഫീസിന് അസൗകര്യ കുറവ് ഇല്ലാത്തതിനാൽ തല്ക്കാലം റവന്യു വകുപ്പ് ആ തീരുമാനം ഉപേക്ഷിച്ചിട്ടുണ്ട്. റാന്നി മജിട്രേറ്റ് കോടതിക്ക് പുതിയ കെട്ടിടം പണിയേണ്ടി വരുന്നതിനാൽ കോടതി തല്കാലം ഇവിടെ പ്രവർത്തിക്കാൻ നീക്കം ഉണ്ട്. കോടതി സ്ഥിരമല്ലാത്തതിനാൽ ഇതിൻ്റെ പാർട്ടീഷൻ ചിലവ് കോടതി തന്നെ വഹിക്കേണ്ടി വരും.
താലൂക്കിലെ വിവിധ സർക്കാർ ഓഫീസുകൾ ഒരു സ്ഥലത്ത് എത്തിക്കുവാനാണ് സിവിൽ സ്റ്റേഷൻ നിർമ്മാണം തുടങ്ങിയത്. ലോക് ഡൗൺ നിയന്ത്രണങ്ങള്‍ മൂലം അല്പം കാലതാമസം പണികൾക്ക് വന്നെങ്കിലും നിയന്ത്രണത്തിൽ അയവ് വന്നപ്പോൾ തന്നെ പണികൾക്ക് വേഗതകൂടി തുടങ്ങിയിരുന്നു. ആദ്യം കോവിഡ് പ്രതിസസന്ധി കാരണത്താൽ തൊഴിലാളി ക്ഷാമം ഉണ്ടായിരുന്നതിനാൽ ഒരു വർഷം കാലതാമസം നേരിട്ടിരുന്നു. രണ്ട് നിലകൾക്ക് മൂന്നര കോടിയോളം മുടക്കിയാണ് പണിയുന്നത്.
ഇപ്പോൾ പണി പൂർത്തികരിച്ച നിലകളുടെ മുറിതരം തിരിക്കൽ പൂർത്തീകരിച്ചു കഴിഞ്ഞാൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളും നിലവിൽ പ്രവർത്തിക്കുന്ന ഓഫീസുകളും ഒരു കുടക്കീഴിലാകുകയും വാടക ഇനത്തിൽ സർക്കാർ നല്കുന്ന ഭീമമായ തുക ലാഭിക്കുകയും ചെയ്യുവാനാകും. ഓഫീസുകളുടെ പ്രവർത്തനം സൗകര്യമായും സുഗമമായും നടക്കുകയും ചെയ്യും.