റാന്നി സിവിൽ സ്റ്റേഷനിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം ; ജോയിൻറ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: ഏഴു ദിവസമായി കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുന്ന റാന്നി മിനി സിവിൽ സ്റ്റേഷനിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്‍റ് കൗണ്‍സില്‍ റാന്നി മേഖല കമ്മിറ്റി നിവേദനം നല്‍കി. പി.ഡബ്ല്യു. ഡി കെട്ടിട വിഭാഗം അസിസ്റ്റൻറ് എൻജിനീയർക്കാണ് നിവേദനം നല്‍കിയത്. വിവിധ ഓഫീസുകളിലെ സ്ത്രീകളടക്കമുള്ള ജീവനക്കാര്‍ സിവില്‍ സ്റ്റേഷനിൽ കുടിവെള്ളവിതരണം നിലച്ചതിനാൽ ദുരിതം അനുഭവിക്കുകയാണ്.

പമ്പിംങ് നടത്തി വന്നിരുന്ന മോട്ടോര്‍ കത്തി പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സിവില്‍ സ്റ്റേഷനില്‍ കുടിവെള്ള വിതരണം നടത്തുന്നത് റാന്നി മേജര്‍ ജലവിതരണ പദ്ധതിയില്‍ നിന്നാണ്. സിവില്‍ സ്റ്റേഷനിലെ സംഭരണിയില്‍ നിത്യവും വെള്ളം എത്തുന്നുണ്ട്. ഇത് കെട്ടിടത്തിന് മുകളിലുള്ള ടാങ്കിലേക്ക് പ്രത്യേക മോട്ടോര്‍ സ്ഥാപിച്ച് പമ്പിംങ് നടത്തുകയാണ് ചെയ്യുന്നത്. ഈ മോട്ടോര്‍ ആണ് ഇപ്പോള്‍ കത്തി പോയത്. ഇതിന്‍റെ തകരാര്‍ മൂലം കഴിഞ്ഞമാസം രണ്ടാഴ്ചയിലധികമായി കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നു. അതു പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമായതിനു പിന്നാലെയാണ് വീണ്ടും തടസം നേരിട്ടത്.

കോടതി അടക്കം നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന ഇവിടെ കുടിവെള്ള വിതരണം തടസ്സപ്പെട്ട സാഹചര്യത്തിൽ അടിയന്തരമായി പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജോയിന്‍റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പി.എസ് മനോജ് കുമാർ, എൻ. വി സന്തോഷ്, ഷാജഹാൻ, ജീവരാജ്, സജി കെ. ഫിലിപ്പ്, എം.ജി മനോജ് മോൻ, ടി.എം ഹസ്‌ന എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...