റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് ജൂൺ 27ന് നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് 2026 – ജൂൺ 27ന് ഉച്ചയ്ക്ക് 2 മണിക്ക് റാന്നി വളയനാട്ട് ഓഡിറ്റോറിയത്തിൽ നടക്കും. റാന്നി നിയോജകമണ്ഡലത്തിലെ  എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും 100 ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും ആദരിക്കുന്നതിനായി റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു സംഘടിപ്പിക്കുന്നതാണ് റാന്നി എം.എൽ.എ എക്സലൻസ് അവാർഡ് 2026. റെയിൽവേ റിക്രൂട്ട്മെന്റ് ബോര്‍ഡ് മെമ്പർ സെക്രട്ടറി എം.പി.ലിപിൻ രാജ് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് മുഖ്യാതിഥിയായിരിക്കും.

ആർച്ച്ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് അനുഗ്രഹ പ്രഭാഷണം നിർവഹിക്കും. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച വിദ്യാർത്ഥികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങളെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് അഡ്വ. പഴകുളം മധു എം.എൽ.എ അറിയിച്ചു. ചടങ്ങിൽ സാംസ്കാരിക പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’ ; കാന്തപുരത്തിനെതിരെ മുജാഹിദ് വിഭാഗം

0
കോഴിക്കോട് : കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ്...

ഓപ്പറേഷൻ തൂഫാൻ : എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി സംസ്ഥാനത്ത് 3 പുതിയ കോടതികൾ ആരംഭിക്കും ;...

0
തിരുവനന്തപുരം : തൂഫാൻ വേട്ടയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻ.ഡി.പി.എസ് കേസുകളുടെ വിചാരണയ്ക്കായി...

പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി 6 മാസത്തേക്ക് നീട്ടുമെന്ന് മുഖ്യമന്ത്രി വി...

0
തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ചു സർക്കാർ. പിഎസ്‍സി റാങ്ക് ലിസ്റ്റ്...

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം ; പരസ്യങ്ങൾക്ക് വിലങ്ങിടാൻ ദുബായ്

0
ദുബായ് : രോഗികളെ ആകർഷിക്കുന്നതിനായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ നടത്തുന്ന തെറ്റിദ്ധരിപ്പിക്കുന്ന...