റാന്നി എം.എസ് എച്ച്.എസ്.എസ് സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഏറെ ഇഷ്ടപ്പെടുന്ന ഹെലൻ കെല്ലറുടെയും മലാലയുടെയും ആത്മകഥകൾ പുസ്തകത്താളുകൾപോലെ സ്ക്രീനിൽ വിടർന്നപ്പോൾ കീർത്തനയ്ക്കും കൂട്ടുകാർക്കും കൂട്ടുകാർക്കും വിസ്മയം. അഡ്വ. പ്രമോദ് നാരായൺ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12.5 ലക്ഷം രൂപ ചിലവഴിച്ച് നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി റാന്നി എം.എസ് എച്ച്.എസ്.എസ് സ്കൂളിൽ ആരംഭിച്ച ഡിജിറ്റൽ ലൈബ്രറിയിലാണ് കുട്ടികൾക്ക് വായന നവ്യ അനുഭവമായത്. ബെന്യാമിന്റെ ആടുജീവിതം മുതൽ ഷേക്സ്പിയർ കൃതികൾ വരെയുള്ള ആറായിരത്തിലധികം പുസ്തകങ്ങൾ വായനയുടെ പുതുവഴികൾ തുടർന്ന് ഡിജിറ്റല്‍ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.

പുസ്തക രചനയിൽ അഭിരുചിയുള്ള വിദ്യാർത്ഥികൾക്ക് എഴുത്തുകാരാകാൻ അവസരം ഒരുക്കി അവരുടെ രചനകൾ ലൈബ്രറിയിലെ ഈ പബ്ലിഷിംഗ് സംവിധാനം വഴി പ്രസിദ്ധീകരിക്കുവാൻ സൗകര്യമൊരുക്കുമെന്ന് എംഎൽഎ പറഞ്ഞു. ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനവും എംഎൽഎ നിർവഹിച്ചു.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 12.5 ലക്ഷം രൂപയാണ് ഡിജിറ്റൽ ലൈബ്രറിക്കായി ചിലവഴിച്ചത്. സ്കൂൾ മാനേജർ കെ സി ജേക്കബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ പ്രകാശ്, പ്രിൻസിപ്പാൾ സ്മിജു ജേക്കബ്, ഹെഡ്മാസ്റ്റർ ബിനോയി ഏബ്രഹാം, മുൻ പ്രിൻസിപ്പാൾ എബ്രഹാം, ജോജോ കോവൂർ, രവി കുന്നക്കാട് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുവൈത്തിലെ സ്കൂളുകളിൽ കർശന നിയന്ത്രണങ്ങൾ

0
കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ സുരക്ഷിതവും അച്ചടക്കമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം...

ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ പോലീസ് കേസെടുത്തു

0
മലപ്പുറം: ദേശീയപാതയിൽ തെറ്റായ ദിശയിൽ ബസ് പിറകോട്ട് എടുത്ത സംഭവത്തിൽ കോട്ടക്കൽ...

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...