റാന്നി സി പി എം പാലിയേറ്റീവിൽ നേഴ്സായ ഭാര്യയെ വിട്ടുകിട്ടണം ; ഡി വൈ എഫ് ഐ നേതാവിനെതിരെ പരാതിയുമായി പ്രവാസിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : സി പി എം പാലിയേറ്റീവിൽ നേഴ്സായ ഭാര്യയെ ഡി വൈ എഫ് ഐ നേതാവ് കൂടെ താമസിപ്പിച്ചിരിക്കുന്നു എന്ന് പ്രവാസിയായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ പരാതി പാര്‍ട്ടിക്ക്. താന്‍ റാന്നിയിലെ ഒരു പാര്‍ട്ടി മെമ്പര്‍ ആണെന്നും തന്റെ ഗതി ഇനി മറ്റൊരു സഖാവിനും ഉണ്ടാകരുതെന്നും ഇദ്ദേഹം പരാതിയില്‍ പറയുന്നു. പാർട്ടി സംവിധാനമെന്ന നിലയിലാണ് പാർട്ടിയുടെ റാന്നിയിലെ പാലിയേറ്റീവ് വാഹനത്തിലേക്ക് നഴ്സായ ഭാര്യയെ യുവാവ്  ജോലിക്ക് വിട്ടത്. പാലിയേറ്റീവിന്റെ നിയന്ത്രണത്തിലുള്ള വാഹനം ഓടിക്കുന്ന വിനോയ് എന്ന ഡി വൈ എഫ് ഐ നേതാവും സി പി എം ന്റെ റാന്നി ഏരിയാ കമ്മറ്റിയുടെ പ്രിയങ്കരനുമായ യുവാവിനാണ് പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ നിയന്ത്രണം പാർട്ടി നൽകിയിരുന്നത്.

ഏരിയാ സെക്രട്ടറിയുടെ വാത്സല്യ പുത്രനായ ഇയാളുടെ വാക്കിൽ പല യുവ നേതാക്കളും പാർട്ടിയിൽ തരം താഴ്ത്തപ്പെടുകയും വെട്ടി നിരത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ഇയാളാണ് പാലിയേറ്റിവിന്റെ മറവിൽ മറ്റൊരു പാർട്ടി പ്രവർത്തകന്റെ ഭാര്യയെ കൂടെ താമസപ്പിച്ചിരിക്കുന്നത്. ഇവരുടെ ഭർത്താവ് ഇതിൽ മനം നൊന്ത് ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. പാലിയേറ്റീവ് ആംബുലൻസിൽ ഭാര്യാ ഭർത്താക്കൻമാരേ പോലെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ കണ്ടിട്ടുള്ളതായി പല പാർട്ടി നേതാക്കളും മുൻപും പാർട്ടി നേതാക്കളോട് പരാതി പറഞ്ഞിട്ടുണ്ട്. ഭാര്യയെ ഡി വൈ എഫ് ഐ നേതാവ് കൂടെ താമസിപ്പിച്ചിരിക്കുന്നതിനെതിരെ ഇയാൾ സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക്  പരാതി നൽകിയിരിക്കുകയാണ്. തന്റെ ഭാര്യയെ വിട്ടുതരണമെന്നും തങ്ങള്‍ ഇപ്പോഴും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആണെന്നും നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും പ്രാസിയായ യുവാവ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...