റാന്നിയില്‍ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ തൂണ്‍ അപകടാവസ്ഥയില്‍ ; അടിത്തറ തകര്‍ന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി പുതിയ പാലത്തിന്റെ അങ്ങാടി കരയില്‍ ഉപാസന കടവിലെ നദിയിലെ തൂണിന്റെ ഡി.ആർ.പാക്കിങ്ങിന് തകർച്ച. നദിയിലെ ജലനിരപ്പ് താഴ്ന്നപ്പോഴാണ് ഇത് പുറത്തു കാണാനായത്. നദിയുടെ അടി തട്ടിൽ നിന്നും അഞ്ചടിയോളം ഉയരത്തിൽ തൂണിന് ചുറ്റും സമചതുരത്തിലാണ് തൂണിന്റെ സംരക്ഷണ കവചമെന്ന നിലയിൽ ഡി.ആർ പാക്കിംങ്ങ് നിർമ്മിക്കുന്നത്. മഴക്കാലത്തെ വെള്ളപൊക്കത്തിൽ വലിയ തോട്ടിൽ നിന്നുള്ള വെള്ളത്തിന്റെ തള്ളൽ കാരണമാണ് ഇതിന് തകരാര്‍ ഉണ്ടായതെന്ന് പറയുന്നു.

നദിയിലുളള തൂണിന്റെ ചുറ്റും കല്ലടുക്കി സിമിന്റ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. തകർന്ന ഡി.ആർ പായ്ക്ക് പുനർ നിർമ്മിച്ചാൽ അടുത്ത വെള്ളപൊക്കത്തിന് വീണ്ടും ഇടിയാൻ സാധ്യത ഉണ്ട്. ഇതിനു പരിഹാരമായി വലിയ തോടിന്റെ വശം കെട്ടി ബലപ്പെടുത്തി തോട്ടിലെ ഒഴുക്ക് തിരിച്ചുവിടേണ്ടി വരും. റാന്നി പാലത്തിന്റെ അങ്ങാടി കരയിലെ പണികൾ നിർത്തിവെച്ചിരിക്കുകയാണ്. പെരുമ്പുഴ കടവിൽ ചെറിയ രീതിയിൽ പണികൾ നടക്കുന്നുണ്ട്. അങ്ങാടി ഉപാസന കാടവിൽ സ്ഥലം ഏറ്റെടുക്കാത്തതു കാരണമാണ് പണികൾ നിലച്ചിരിക്കുന്നത്. ബാക്കിയുള്ള തൂണിന്റെ  പൈലിങ്ങ് നടക്കണമെങ്കിൽ നിർമ്മാണ സാമഗ്രികൾ സ്ഥാപിക്കാനും മറ്റു സ്ഥലം ഇല്ലാത്തതാണ് കാരണമായി പറയുന്നത്‌. പാലത്തിന്റെ വശങ്ങളിലുള്ള വീടുകൾ പൊളിച്ച് മാറ്റുന്നതടക്കം സ്ഥലപരിമിതി പരിഹരിക്കുവാൻ നടപടികള്‍ ഉണ്ടാകണം.  ഭൂഉടമസ്ഥർക്ക് പണം കിട്ടാത്തതിനാലാണ് നിർമ്മാണത്തിനു തടസം നേരിടേണ്ടി വരുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിനു വേണ്ടി വിദഗ്ദ്ധ സംഘം പഠനം നടത്തി പോയങ്കിലും നടപടി ഒന്നും ആയില്ലന്നാണ് നാട്ടുകാർ പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ് ആനിരാജ

0
ഡൽഹി: സിപി ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സിപിഐ നേതാവ്...

അതിതീവ്ര മഴ മുന്നറിയിപ്പ് ; 8 ജില്ലകളിൽ റെഡ് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത്...

ചിത്ര പി.അരുണിമയെ സസ്‌പെൻഡ് ചെയ്തത് ഐഎഎസ്, കെഎഎസ് ഉദ്യോസ്ഥരുടെ കടുത്ത സമ്മർദം മറികടന്നെന്ന് റിപ്പോർട്ട്

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി.അരുണിമയെ സസ്‌പെൻഡ്...

കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം ചേർത്തിരുന്ന ‘എംഎൽഎ’ എന്ന പദം നീക്കം...

0
തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ലൈസൻസിലെ പേരിനൊപ്പം...