റാന്നി: എല്ലാ മതങ്ങളും സമുദ്രത്തിലേക്ക് ഒഴുകുന്ന നദി പോലെയാണെന്നും പരമസത്യമായ ദൈവത്തിലേക്ക് എത്താനുള്ള ഉറവകളാകണം മതങ്ങളെന്നും റാന്നി നിലക്കൽ മാർത്തോമാ ഭദ്രാസന അധ്യക്ഷൻ ഡോ. ജോസഫ് മാർ ബെർന്നബാസ് സഫ്രഗൻ മെത്രാപോലിത്താ പറഞ്ഞു. ശതാബ്‌ദി ആഘോഷിക്കുന്ന കരിമ്പനാംകുഴി മാർത്തോമാ ഇടവകയുടെ മതസൗഹാർദ്ദ സമ്മേളനവും ജീവകാരുണ്യ പദ്ധതികളുമായ ”അഗാപ്പെ-2025” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരഞ്ഞു കൊണ്ട് ഭൂമിയിലേക്ക് വന്നവരെ ചിരിച്ചു കൊണ്ട് സ്വീകരിച്ച് കുറേനാൾ കരയിച്ചും ചിരിപ്പിച്ചും ജീവിച്ച് ഒടുവിൽ ചിരിച്ചവരെ കരയിച്ചു കൊണ്ടാണ് മടക്കം.
നാം കുടിക്കുന്ന ഒരു കപ്പ് കാപ്പിയിൽ പോലും അനേകരുടെ അധ്വാനവും വിയർപ്പും അടങ്ങിയിട്ടുള്ളതിനാൽ അന്യരുടെ ജീവാംശം നമ്മളിലേക്കും സന്നി വേശം ചെയ്യപ്പെടുന്നു. 2018ലേ വെള്ള പൊക്കവും കോവിഡ് മഹാമാരിയും വയനാട് ദുരന്തവും നൽകിയ പാഠമാണ് ഒന്നാണ് ഞങ്ങൾ. ജാതി മത വിദ്വേ ഷങ്ങൾ ക്കിവിടെ സ്ഥാനമില്ല എന്നത്. സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി, സാമുവേൽ മാർ ഐറേനിയോസ്, അഭി. കുര്യക്കോസ് മാർ ഇവാനിയോസ്, അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ, ഹരി പത്തനാപുരം, ഫാ. എ.ജെ.ക്ലിമീസ്, ലതാ മോഹൻ, അഡ്വ. സിബി താഴത്തില്ലത്ത്, മേഴ്‌സി ജോൺ, ഭദ്രൻ കല്ലക്കൽ, തോമസ് ഡെൽറ്റ, ഇടവക വികാരി ബിജോ ബെന്നി എന്നിവർ പ്രസംഗിച്ചു.