റാന്നി : പേരിൽ വൺവേയാണ് എന്നാൽ ആർക്കും ഏതുവഴിയും വാഹനങ്ങളോടിക്കാവുന്ന സ്ഥിതിയാണ് ഇട്ടിയപ്പാറ ടൗണ്ണില്‍. കൂടാതെ ഞായറാഴ്ച ദിവസം വണ്‍വേയ്ക്ക് അവധി നല്‍കുന്ന ടൗണ്ണും. ഇട്ടിയപ്പാറയ്ക്ക് വിശേഷണങ്ങള്‍ ഇങ്ങനെ ധാരാളം. കാവുങ്കല്‍പടിയില്‍ വണ്‍വെ സൂചിപ്പിച്ചുള്ള ബോര്‍ഡ് എടുത്തുമാറ്റിയാണ് ഞായറാഴ്ചകളില്‍ വാഹനം നേരെ ഓടുന്നത്.വൺവേ തെറ്റിച്ചോടുന്നവർക്കെതിരെ ഒരുതരത്തിലുമുള്ള നടപടിയുണ്ടാകാത്തതിനാൽ നിയമ ലംഘനം വർധിക്കുന്ന കാഴ്ചയാണ് നിത്യവും കാണാനാവുന്നത്. ടൗണിനു ശാപമായിരുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണാനാണ് വൺവേ നടപ്പാക്കിയത്.
മാമുക്ക് ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ കാവുങ്കൽ പടിയിൽ നിന്നു തിരിഞ്ഞ് കണ്ടനാട്ടുപടി വഴി മിനർവപടിയിലെത്തി വേണം പോകാന്‍. സ്വകാര്യ, കെഎസ്ആർടിസി ബസുകൾക്ക് സ്റ്റാൻഡുകളിലേക്കു കയറുന്നതിനായി ഇട്ടിയപ്പാറ ബൈപാസിൽ നിന്നു താൽക്കാലിക റോഡ് നിർമിച്ചിട്ടുണ്ട്. പോലീസോ, ഹോം ഗാർഡുകളോ ഡ്യൂട്ടിക്കുള്ളപ്പോൾ മാത്രമാണ് വാഹനങ്ങൾ നിശ്ചിത വഴികളിലൂടെ ഓടുന്നത്.
അവർ റോഡിൽ നിന്നു മാറുമ്പോൾ വൺവേ തെറ്റിച്ചു വാഹനങ്ങൾ പായുന്നതു കാണാം. എരുമേലി, കാഞ്ഞിരപ്പള്ളി, ഇടമുറി, കോട്ടയം, അത്തിക്കയം തുടങ്ങിയ റൂട്ടുകളിലോടുന്ന ബസുകളധികവും സ്റ്റാൻഡുകളിലേക്കു കയറുന്ന താൽക്കാലിക റോഡിലൂടെ തന്നെയാണ് മടക്കം. ഇരുചക്ര വാഹനങ്ങളും ചെറിയ വാഹനങ്ങളുമൊക്കെ ഇതുവഴി തലങ്ങും വിലങ്ങും ഓടുകയാണ്.
ഇങ്ങനെ ബസ് സ്റ്റാന്‍ഡു വഴിയെത്തിയ വാഹനം യാത്രക്കാരിയെ തട്ടിയിട്ട് അധികം നാളായില്ല. കാവുങ്കൽപടിയിൽ നിന്നു നേരിട്ട് ഇട്ടിയപ്പാറക്ക് വണ്‍വെ തെറ്റിച്ച് എത്തിയ വാഹനം എതിരെ എത്തിയ വാഹനവുമായി കൂട്ടിയിടിച്ച് ഒരാള്‍ തിരുവോണനാളില്‍ മരിച്ചിരുന്നു. ഇത്തരത്തില്‍ അപകടങ്ങൾ വർധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ നിസംഗത പാലിക്കുകയാണ്.
അതുപോലെ തന്നെ പെരുമ്പുഴ ബസ് സ്റ്റാൻഡിലെത്താതെ നേരിട്ട് ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകളും നിയമലംഘകരുടെ പട്ടികയിലുണ്ട്. ചെറുകോൽപുഴ, തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകളാണ് സർക്കാരിന്റെയും കോടതിയുടെയും ഉത്തരവുകൾ ലംഘിച്ച് ഓട്ടം നടത്തുന്നത്. നിയമ ലംഘനങ്ങളെപ്പറ്റി തുടരെ പരാതികൾ ഉയരുമ്പോഴും പോലീസും മോട്ടോർ വാഹന വകുപ്പും കർശനമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































