റാന്നി ബി.ആർ സിയിൽ ഡയപ്പർ ബാങ്ക് തുറന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ശയ്യാവലംബികളായ കുട്ടികൾക്കായി വൈസ് മെൻ ഇൻ്റർനാഷണൽ റാന്നി ടൗൺ ക്ലബ്ബിൻ്റെ സഹകരണത്തോടെ റാന്നി ബി.ആർ സിയിൽ ഡയപ്പർ ബാങ്ക് തുറന്നു. റാന്നി ബി.ആർ.സിയിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികളാണ് ഡയപ്പർ ബാങ്കിൻ്റെ ഗുണഭോക്താക്കൾ. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി ഡയപ്പർ ബാങ്ക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സൗമ്യാ ജി.നായർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ബി.പി.സി ഷാജി എ. സലാം പദ്ധതി വിശദീകരിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

വൈസ് മെൻ ഇൻ്റർനാഷണൽ റാന്നി ടൗൺ ക്ലബ്ബ് പ്രസിഡൻ്റ് മാത്യു എബ്രഹാം മുഴുവൻ കുട്ടികൾക്കുമുള്ള ഡയപ്പർ കൈമാറി. വാർഡ് മെമ്പർ ബെനിറ്റ് മാത്യു, എച്ച് എം ഫോറം കൺവീനർ ഷാജി തോമസ്, വൈസ് മെൻ ഇൻ്റർനാഷണൽ ടൗൺ ക്ലബ്ബ് സെക്രട്ടറി ജയ്മോൻ, മുൻ ഡിസ്ട്രിക്ട് ഗവർണർ സ്മിജു ജേക്കബ്, സ്പെഷ്യൽ എഡ്യുക്കേറ്റർ സോണിയ മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു. ദിവസവും നാലും അഞ്ചും ഡയപ്പർ ആവശ്യമായ കുടുംബത്തിന് സ്ഥിരമായി സുമനസ്സുകളുടെ സഹായത്തോടെ ഡയപ്പറുകൾ ലഭ്യമാക്കാനാണ് ബി.ആർ.സി യിൽ ഡയപ്പർ ബാങ്ക് തുറന്നതെന്ന് ബി.പി.സി ഷാജി എ. സലാം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...