റാന്നി : റാന്നി പെരുമ്പെട്ടിയിൽ നിയന്ത്രണംവിട്ട കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ഗൃഹനാഥടക്കം മൂന്നുപേർക്ക് പരിക്കേറ്റു. പെരുമ്പെട്ടി അഴകത്ത് ജി.രാജേഷ്, കാറിലുണ്ടായിരുന്ന അബ്ദുൾ ഷുക്കൂർ, ഭാര്യ നെഫില എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ചുങ്കപ്പാറ-ചാലാപ്പള്ളി റോഡിൽ പെരുമ്പെട്ടി വൈദ്യശാല പടിയിലായിരുന്നു അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയിൽനിന്നു എഴുമറ്റൂരിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് രാജേഷിന്റെ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറിയത് . രാജേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ദമ്പതിമാരെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല
നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി ; മൂന്നു പേർക്ക് പരിക്ക്
RECENT NEWS
Advertisment