റാന്നി പെരുനാടിന് ഇനി സ്വന്തം ബ്രാൻഡ് ; “നമ്മളുടേതാണ് വിശ്വസിക്കാം”

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് ഗ്രാമപഞ്ചായത്തിൽ കാർഷിക മുന്നേറ്റങ്ങൾക്ക് കരുത്തേകാൻ കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും വിപണന മേഖലയിലേക്ക് പ്രവർത്തനനം വ്യാപിപ്പിക്കുന്നു. പഞ്ചായത്തിനെ തരിശു രഹിതമാക്കാൻ ലക്ഷ്യം വെച്ച് ആരംഭിച്ച “നാടാകെ കൃഷിയിലേക്ക്” ക്യാമ്പയിൻ വഴി അനവധി പുതു സാധ്യതകളാണ് കൃഷി വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്നത്. ഉൽപ്പന്നങ്ങൾക്ക് ന്യായ വില ഉറപ്പു വരുത്തി കർഷകരെ കാർഷിക മേഖലയിൽ പിടിച്ചു നിർത്തുകയാണ് ലക്ഷ്യം. ഈ വര്‍ഷം തേൻ, കൊക്കോ, കാപ്പി, വറ്റൽമുളക് എന്നിവയുടെ മൂല്യ വർധിത ഉത്പന്നം വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ. ഇതിൻ്റെ ആദ്യപടിയായി പെരുനാടിന്‍റെ സ്വന്തം ബ്രാൻഡ് “നമ്മളുടേതാണ് വിശ്വസിക്കാം” ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനൻ പ്രകാശനം ചെയ്തു. ആദ്യ ഉൽപ്പന്നമായ കാർഷിക കര്‍മ്മസേന ഉൽപാദിപ്പിച്ച സമ്പുഷ്ടീകരിച്ച ജൈവ വളം വിപണിയിൽ എത്തിച്ചു.

ശബരിമല ഇടത്താവളത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡി ശ്രീകല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി എസ് സുകുമാരൻ, ശ്യാം, മോഹിനി വിജയൻ, ഗ്രാമപഞ്ചായത് അംഗങ്ങളായ രമ്യ മോൾ, വര്‍ഗീസ്, ആസൂത്രണ സമിതി വൈസ് ചെയർമാൻ പി എൻ വി ധരൻ, ഗ്രാമപഞ്ചായത് സെക്രട്ടറി സുനിൽ കുമാർ, കാർഷിക കര്‍മ്മസേന പ്രസിഡണ്ട് എം കെ മോഹൻദാസ്, സെക്രട്ടറി സതീശൻ, കൃഷി ഓഫീസർ ടി.എസ് ശ്രീതി, കൃഷി അസിസ്റ്റന്റ് എൻ ജിജി, അസിസ്റ്റന്റ് അഗ്രിക്കൾച്ചർ ഓഫീസർ അരുൺജിത് എന്നിവര്‍ പ്രസംഗിച്ചു. വാർഷിക പദ്ധതിയിൽ വിതരണം നടത്തുന്ന കുറ്റികുരുമുളക്, കുറ്റിമുല്ല, മാവ്, പ്ലാവ്, മംഗോസ്റ്റീൻ, പച്ചക്കറി തൈ, ജൈവവളം തുടങ്ങിവയുടെ വിതരണ ഉത്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...