നിരോധിത പുകയില ഉല്പന്നങ്ങൾ വില്പനയ്കായി സൂക്ഷിച്ചിരുന്ന ബീഹാർ സ്വദേശിയെ റാന്നി പോലീസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : നിരോധിതപുകയില ഉല്പന്നങ്ങൾ വില്പനയ്കായി സൂക്ഷിച്ചിരുന്ന ബീഹാർ സ്വദേശിയെ റാന്നി പോലീസ് പിടികൂടി. ബീഹാർ ചമ്പാരൻ ബാധേർപ്പൂർ പ്രമോദ് മുഖ്യ (32) ആണ് പിടിയിലായത്. റാന്നി പെരുംപുഴയിൽ പ്രമോദ് നടത്തുന്ന പാൻമസാല കടയിൽ റാന്നി എസ് ഐ കവിരാജനും സംഘവും 15ന് ഉച്ചക്ക് 12 ന് പരിശോധന നടത്തിയപ്പോൾ നിരോധിത പുകയില ഉല്പന്നമായ ഹാൻസിന്റെ 513 പായ്ക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു.

സംഭവത്തിൽ പ്രതിയെയും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങളും കസ്റ്റഡിയിലെടുത്തു. തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്തു. എസ്സ് ഐ കവിരാജൻ, എസ് സി പി ഒ അജാസ്, സി പി ഒ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നവർക്കെതിരെയുള്ള ശക്തമായ നടപടികൾ ഇനിയും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി നിർദേശം തള്ളിയ രമ്യ ഹരിദാസിന്‍റെ നീക്കത്തിൽ കെപിസിസിക്ക് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിൽതല്ല് വിവാദത്തിൽ പാർട്ടി നിർദേശത്തെ വെല്ലുവിളിച്ച രമ്യ ഹരിദാസ്...

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...