റാന്നി റെയിൻ അധ്യാപകർക്ക് പരിശീലനം നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി റെയിൻ അധ്യാപകർക്ക് പരിശീലനം നൽകി. കുട്ടികളിലും യുവാക്കളുടെയും ലഹരി ഉപയോഗം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെ റാന്നി എം എൽ എ അഡ്വ. പ്രമോദ് നാരായൺ മുൻ കൈയ്യെടുത്ത് രൂപീകരിച്ച റാന്നി ഇനിഷ്യേറ്റീവ് എഗനിസ്റ്റ് നാർക്കോട്ടിക്സ് (റാന്നി റെയിൻ ) പദ്ധതിയുടെ ഭാഗമായായിരുന്നു പരിപാടി. നിയോജകമണ്ഡലത്തിലെ എല്ലാ സ്കൂളിലും ലഹരിക്കെതിരെ അവബോധം ഉണ്ടാക്കുന്നതിനും ലഹരി ഉപയോഗം തടയുന്നതിനും എല്ലാ സ്കൂളിലും പ്രത്യേക സേനയെ രൂപീകരിക്കും. ഇവർക്ക് പരിശീലനം നൽകുന്നവർക്കായുള്ള ക്ലാസ്സാണ് സംഘടിപ്പിച്ചത്.

മൂന്ന് ഘട്ടമായിട്ടാണ് റെയിൻ പദ്ധതി നടത്തുന്നത്. പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി റിസോഴ്സ് ടീമിനെ രൂപീകരിച്ച് അവർക്ക് പരിശീലനം നൽകുകയാണ് ആദ്യ ഘട്ടത്തിൽ. ഇങ്ങനെ പരിശീലനം നേടിയവർ മണ്ഡലത്തിലെ 40 വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് ശാസ്ത്രീയമായ അവബോധ പ്രവർത്തനത്തിൽ ഭാഗവാക്കാകും. റാന്നിയിലെ ഹൈസ്കൂൾ , ഹയർ സെക്കൻഡറി, കോളേജ്, പോളീ ടെക്നിക്, ഐടിഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ആർമി എസ്പിസി മാതൃകയിൽ രൂപീകരിച്ചു.

രണ്ടാംഘട്ടത്തിൽ കുടുംബശ്രീ പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രക്ഷകർത്താക്കൾക്ക് അവബോധം നൽകും. അതിനുശേഷം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുവാൻ സാധിക്കുന്ന സാമൂഹ്യരംഗത്തെ പ്രഗൽഭരെ ഉൾപ്പെടുത്തി ജാഗ്രത സമിതികളും രൂപീകരിക്കും. തുടർന്ന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങൾക്ക് ചുറ്റും ലഹരി വിരുദ്ധ ഗ്രാമസഭയും ചേരും.

കുട്ടികൾക്ക് ഈ വിഷയത്തിൽ നേരിടുന്ന പ്രശ്നങ്ങളുടെ മേൽ അവരെ സഹായിക്കുവാനും സർഗാത്മക പ്രവർത്തനങ്ങളിലേക്ക് വിദ്യാർഥികളെ കൊണ്ടുപോകുന്നതിന് സഹായകരമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നതിന് ഭാഗമായി സ്റ്റുഡൻസ് സെന്ററും റാന്നിയിൽ തുടങ്ങുമെന്നും എംഎൽഎ പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി ജ്വാല, നോളജ് വില്ലേജ് പോലെയുള്ള പദ്ധതി ഇതിനോടകം മണ്ഡലത്തിൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതിനൊപ്പമാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലുള്ള എം എൽ എയുടെ ഇടപെടൽ. മുൻ ജില്ല കളക്ടറായ പി.വേണുഗോപാല്‍ ക്ലാസുകൾക്ക് നേതൃത്വം നൽകി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആര്‍ പ്രസാദ്, റാന്നി ഡിവൈഎസ്പി ജി സന്തോഷ് കുമാർ, എക്സൈസ് ഇൻസ്പെക്ടർ ജെ. റെജി, സ്മിതാ ചന്ദ്ര, സന്തോഷ് ബാബു, ദിശ എക്സിക്യൂട്ടിവ് ഡയറക്ടർ ഷിജു എം. സാംസൺ, ഫാ. സാം പി.ജോര്‍ജ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഇനി സമാധാനത്തിന്റെ നാളുകൾ’; ‘ഇറാനുമായിഎല്ലാ കരാറുകളും ഒപ്പ് വെച്ചു, ഹോര്‍മൂസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കും’:...

0
വാഷിങ്ടൺ: ഇറാന്‍-യുഎസ് സമാധാന കരാര്‍ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍...

തൃശൂരിൽ ഷിഗെല്ല മരണം; മാപ്രാണം സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു, കനത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്

0
തൃശൂര്‍: തൃശൂരിലും ഷിഗെല്ല മരണം. പനി ബാധിച്ച് മരിച്ച മാപ്രാണം സ്വദേശിയായ...

‘നീറ്റ്’ ഫീസ് റീഫണ്ടിന്റെ പേരിൽ വൻ ഓൺലൈൻ തട്ടിപ്പ്; പത്തൊൻപതുകാരനായ വിദ്യാർത്ഥി സൈബർ പോലീസിന്റെ...

0
ന്യൂഡൽഹി: നീറ്റ് റീഫണ്ട് തട്ടിപ്പ് കേസില്‍ 19കാരന്‍ അറസ്റ്റില്‍. നീറ്റ് പരീക്ഷയ്ക്ക്...

ഉഴമലയ്ക്കലിൽ ഭക്ഷ്യവിഷബാധ; വില്ലനായത് മീൻഎന്ന് സംശയം, കുട്ടികളടക്കം 25-ലധികം പേർ ആശുപത്രിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാടിന് സമീപം ഉഴമലയ്ക്കലിൽ ഭക്ഷ്യവിഷബാധ. ഒരാഴ്ചയ്ക്കിടെ 25ലധികം പേരാണ്...