റാന്നി നിയോജകമണ്ഡലത്തിലെ ഒന്‍പത് റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി

For full experience, Download our mobile application:
Get it on Google Play

റാന്നി : റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ റാന്നി നിയോജകമണ്ഡലത്തിലെ ഒന്‍പത് റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ആകെ 20 റോഡുകളാണ് റാന്നി നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ ആദ്യം സാങ്കേതിക അനുമതി ലഭിച്ച റോഡുകളാണ് ഇപ്പോള്‍ ടെന്‍ഡര്‍ നടപടിയിലേക്ക് കടന്നത്. അവശേഷിക്കുന്ന റോഡുകള്‍ക്ക് സാങ്കേതിക അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാനാകും. ടെന്‍ഡര്‍ നടപടികളായ റോഡുകളുടെ പേര്, അനുവദിച്ച തുക ബ്രാക്കറ്റില്‍:

ബംഗ്ലാം കടവ് – സ്റ്റേഡിയം റോഡ് (1,87,29755), ബംഗ്ലാംകടവ് – വലിയകുളം റോഡ് (1,68,14343), കുറുമ്പന്‍ മൂഴി -ചണ്ണ റോഡ് (1,79,04359), കിളിയാനിക്കല്‍ – തൂളികുളം റോഡ് (1,11,07739 ), മടുക്കമൂട് – അയ്യപ്പ മെഡിക്കല്‍ കോളജ് റോഡ് (1,18,21447), മേലേപടി – ചെല്ലക്കാട് റോഡ് (1,64,90258), പാറക്കാവ് – വാളക്കുഴി റോഡ് (1,41,24487),പൂവന്‍മല – പനം പ്ലാക്ക റോഡ് (76,58723 ), റേഷന്‍കട പടി – മുളന്താനം റോഡ് (1,09,19275).

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...