റാന്നി : കാട്ടുപന്നികളുടെ ശല്യം ഏറ്റവും രൂക്ഷമായ റാന്നി തെക്കേപ്പുറത്ത് ജനവാസ മേഖലയിലെത്തിയ കാട്ടുപന്നിയെ വനം വകുപ്പ് ദ്രുതകർമസേന അംഗങ്ങളും വനം വകുപ്പ് ലൈസൻസ് നൽകിയിട്ടുള്ള ഷാലോൺ പനവേലിയും ചേർന്ന് വെടിവെച്ചു കൊന്നു. ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. രണ്ടു വർഷം മുമ്പ് ടാപ്പിങ് തൊഴിലാളി പന്നിയുടെ കുത്തേറ്റ് മരിച്ച സ്ഥലത്തിന് സമീപമാണിത്.
കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് രാത്രിയിൽ വീടിനുപുറത്തിറങ്ങാൻ പോലും ജനത്തിന് ഭയമാണ്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി.പി പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ജെ റൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ ദിലീപ്, എം.അജയകുമാർ, ഫിറോസ് ഖാൻ, പാനൽ ഷൂട്ടർ ഷാലോൺ പനവേലി എന്നിവരെത്തിയാണ് പന്നിയെ വെടിവെച്ചുവീഴ്ത്തിയത്.