റാന്നി : റാന്നി സെന്‍റ് തോമസ് വലിയപള്ളിയുടെ ഉടമസ്ഥതയിലുള്ള സെന്‍റ് തോമസ് കോളേജ്, സെന്‍റ് തോമസ് കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നിവയുടെ മാനേജ്മെന്‍റ് കമ്മിറ്റിയിലേക്കുളള തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും. കോളേജ് ഭരണസമിതിയുടെ കാലാവധി 2021 ജനുവരിയിൽ അവസാനിച്ചിരുന്നു.
കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിന്‍റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നീണ്ടു പോവുകയായിരുന്നു. തുടർന്ന് വലിയപ്പള്ളി ഇടവക ട്രസ്റ്റി വി.കെ ജോസ് വെള്ളാവൂർ, കമ്മിറ്റിയംഗം ഷീബി ജോസഫ് പുരയ്ക്കൽ എന്നിവർ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വലിയ പള്ളിയിലും ഏഴ് കുരിശ് പള്ളികളിലുമായാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.