റാന്നി താലൂക്കാശുപത്രിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനമായി ; അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി താലൂക്കാശുപത്രിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് അന്തിമ വിജ്ഞാപനമായതായി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. ഇതിന്റെ ഭാഗമായുള്ള 19 (1) നോട്ടിഫിക്കേഷനാണ് കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറങ്ങിയത്. സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന റാന്നി താലൂക്കാശുപത്രിയുടെ സമഗ്ര വികസനം സ്ഥലം ഏറ്റെടുക്കലിലൂടെ സാധ്യമാകും. രണ്ട് സ്വകാര്യ വ്യക്തികളിൽ നിന്നായി 55 സെന്റ് സ്ഥലമാണ് താലൂക്ക് ആശുപത്രിക്കായി ഏറ്റെടുക്കുക. റാന്നി താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 15.6 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് കെട്ടിടത്തിന്റെ നിർമ്മാണം വൈകാനിടയായത്.

റാന്നിയിലെ വസ്തുവിന്റെ വിപണി മൂല്യത്തിന് അനുസരിച്ചുള്ള തുക മാറ്റി വെയ്ക്കാതിരുന്നതിനാൽ വസ്തു ഏറ്റെടുപ്പ് വൈകി. പിന്നീട് എംഎൽഎയുടെ നിരന്തരമായി ഇടപെടലിലൂടെയാണ് ഇപ്പോൾ വിപണി മൂല്ല്യത്തിന് അനുസരിച്ചുള്ള വില നൽകാൻ ഉത്തരവ് പുറപ്പെടുവിച്ചത്. വസ്തു ഉടമകൾ സ്ഥലത്തിൻറെ യഥാർത്ഥ രേഖ ഹാജരാക്കുന്ന മുറയ്ക്ക് അവർക്ക് പണം നൽകി സ്ഥലം ആരോഗ്യവകുപ്പിന് വേണ്ടി ഏറ്റെടുക്കും. കിഫ്ബി കായംകുളം ലാൻഡ് അസൈൻമെൻറ് യൂണിറ്റാണ് ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയത്.

സ്ഥലം ഏറ്റെടുക്കലിനായി ഉപയോഗിക്കുന്ന തുകയുടെ ബാക്കി തുക ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റുമാണ് നിർമ്മാണ ഏജൻസിയായ ഹൈറ്റ്സ് തയ്യാറാക്കുന്നത്. എട്ട് നിലകൾ വരെ നിർമിക്കാവുന്ന ഫൗണ്ടേഷനാണ് നിർമ്മിക്കുക. നിലവിൽ നാല് നിലകൾ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.
റാന്നി താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്താൻ വിധമുള്ള എല്ലാ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഭാവിയുടെ ആവശ്യം കൂടി കണക്കിലെടുത്ത് മുകളിലേക്ക് കൂടുതൽ നിലകളും നിർമ്മിക്കാൻ കഴിയും. താലൂക്ക് ആശുപത്രിയുടെ വികസനത്തിന് സ്ഥലപരിമിതി എന്ന പ്രശ്നം ഇതോടെ ഇല്ലാതാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...