സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാതല ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാതല ചലച്ചിത്രോത്സവം ജില്ലാ കളക്ടര്‍ എ ഷിബു അടൂര്‍ സ്മിത തീയേറ്ററില്‍ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരളയുടെ ലേണിംഗ് എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഒന്നുമുതല്‍ പന്ത്രണ്ടു വരയുള്ള ക്ലാസ്സുകളിലെ കുട്ടികളില്‍ ഭാഷാ പരിപോഷണവും സാംസ്‌കാരിക ഉന്നതിയും ലക്ഷ്യം വെച്ചുകൊണ്ടാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസപദ്ധതിയില്‍ സിനിമ പഠന വിഷയമാക്കിയിട്ടുണ്ട്. സിനിമയുടെ രീതിശാസ്ത്രവും സങ്കേതികത്വവും കുട്ടികളെ പരിചയപ്പെടുത്തുക, ഭാഷാ പഠനത്തില്‍ പിന്തുണ നല്‍കുക എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്. അബ്ബാസ് കിയ റോസ്തമി സംവിധാനം ചെയ്ത വെയര്‍ ഈസ് ഫ്രണ്ട്‌സ് ഹോം, ഫ്രഞ്ച് സിനിമ നൈറ്റ് ആന്‍ഡ് ഫോഗ്, സിദ്ധാര്‍ഥന്‍ സംവിധാനം ചെയ്ത ഇന്നലകളില്‍ മഞ്ഞു പെയ്യുമ്പോള്‍, ഹ്രസ്വചിത്രമായ ടു എന്നിവ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചു.

അടൂര്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം അലാവുദീന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാധ്യക്ഷ ദിവ്യ റെജി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി അംഗം സിദ്ധാര്‍ഥന്‍ ഓപ്പണ്‍ ഫോറത്തിന് നേതൃത്വം നല്‍കി. സമഗ്രശിക്ഷ കേരള പത്തനംതിട്ട ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ. ലെജു പി തോമസ്, പ്രോഗ്രാം ഓഫീസര്‍മാരായ എ കെ പ്രകാശ്, എസ് സുജമോള്‍ , ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സീമാ ദാസ്, ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കെ എ ഷെഹിന, പതിനൊന്നു ഉപജില്ലകളില്‍ നിന്നായി തെരഞ്ഞെടുക്കപെട്ട ഇരുനൂറോളം വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...