റാന്നി തെക്കേപ്പുറം അങ്കണവാടിക്ക് സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ഗ്രാമപഞ്ചായത്തിലെ തെക്കേപ്പുറം 18-ാം നമ്പര്‍ അങ്കണവാടിക്ക് സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. നേരത്തെ അംഗന്‍വാടി കെട്ടിടം വാടകയ്ക്ക് പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ നാലു സെന്റ് സ്ഥലത്താണ് റാന്നി ഗ്രാമപഞ്ചായത്തിന്റെ 2019-2020 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22,02,000 രൂപ വിനിയോഗിച്ച് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഉയര്‍ന്ന സ്ഥലമായതിനാല്‍ കെട്ടിടം പണിക്ക് സ്ഥലം ഒരുക്കേണ്ടിയിരുന്നതാല്‍ നിര്‍മ്മാണത്തിന് കൂടുതല്‍ തുക വകയിരുത്തേണ്ടിവന്നു. 752 ചതുരശ്ര അടി ചുറ്റളവില്‍ ഓഫീസ്, ഹാള്‍, അടുക്കള, ബാത്ത് റൂം, സിറ്റ്ഔട്ട് എന്നി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. റാന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി അജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സുമ വിജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സബിത ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എന്‍ സോമന്‍, രഞ്ജിത്ത്, സിന്തു സഞ്ജയന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ പി.ആര്‍ പ്രസാദ്, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം എ.ബി ജോണ്‍, കെ.ആര്‍ പ്രകാശ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...