രണ്ടാമത് തിലകൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് റാന്നി വേദിയാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: തിലകൻ സ്മാരകവേദി, സംസ്ഥാന സാംസ്കാരിക വകുപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് തിലകൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് റാന്നി വേദിയാകുന്നു. റാന്നി ഫാസിന്റെ സഹകരണത്തോടെ ഈ മാസം 28, 29, 30, ഒക്ടോബർ 1 എന്നീ തീയതികളിലായി 4 നാടകങ്ങളാണ് റാന്നി പി.ജെ.റ്റി. ഓഡിറ്റോറിയത്തിലെ വേദിയിൽ സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട നാടകങ്ങളാണ് മത്സരത്തിനെത്തുന്നത്. മികച്ച നാടകം, സംവിധായകൻ, നടൻ, നടി, രചയിതാവ് എന്നിവർക്ക് സമ്മാനങ്ങൾ നൽകും. 28 വൈകിട്ട് 6ന് സിനിമാ – സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നാടക മത്സരത്തിന് തിരിതെളിയിക്കും.

തിലകൻ സാംസ്‌കാരിക വേദി സമഗ്ര സംഭാവനാ പുരസ്‌കാര ജേതാക്കളായ കവി വയലാർ ശരത്ചന്ദ്ര വർമ്മ, ആർട്ടിസ്റ്റ് സുജാതൻ, ആലപ്പി ഹൃഷീകേശ്, അതിരുങ്കൽ സുഭാഷ് എന്നിവർക്ക് മന്ത്രി അവാർഡ് സമ്മാനിക്കും. തുടർന്ന് വൈക്കം മാളവികയുടെ ‘ജീവിതത്തിന് ഒരു ആമുഖം’ എന്ന നാടകം അരങ്ങേറും. രണ്ടാം ദിനമായ 29 ന് തിരുവനന്തപുരം അജന്തയുടെ ‘വംശം’, 30 ന് കായംകുളം പീപ്പിൾസ് തീയേറ്റേഴ്സിന്റെ ‘അങ്ങാടിക്കുരുവികൾ’, ഒക്ടോബർ 1 ന് ഓച്ചിറ സരിഗയുടെ ‘സത്യമംഗലം ജംഗ്ഷൻ’ എന്നീ പ്രൊഫഷണൽ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. പൊതുജങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

സംഘാടക സമിതി രൂപീകരണയോഗം അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി നിർവഹിച്ചു. അജിത്ത് എസ്, ബാജി രാധാകൃഷ്ണൻ, സുനിൽ മാത്യു, റിങ്കു ചെറിയാൻ, അഡ്വ. സുഭാഷ് കുമാർ, ജോജോ കോവൂർ, അഡ്വ. ജേക്കബ് സ്റ്റീഫൻ, ബെച്ചു കോര, അന്നമ്മ കുരിശുങ്കൽ, എം. വി. പ്രസന്നകുമാർ, അനി വലിയകാല എന്നിവർ പ്രസംഗിച്ചു. നാടക മത്സരത്തിന്റെ വിജയത്തിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. ആന്റോ ആന്റണി എം.പി, അഡ്വ. പ്രമോദ് നാരായൺ എം.എല്‍.എ, ജോർജ് എബ്രഹാം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം (രക്ഷാധികാരികള്‍), രാജു എബ്രഹാം എക്സ് എം.എല്‍.എ ( ചെയര്‍മാന്‍), കൊടുമൺ ഗോപാലകൃഷ്ണൻ (ജനറല്‍ കണ്‍വീനര്‍), ബാജി രാധാകൃഷ്ണൻ(വര്‍ക്കിംങ് പ്രസിഡന്‍റ്), എസ് അജിത്ത്, സുനിൽ മാത്യു, ഏ. റ്റി. സതീഷ് ( ജോയിന്‍റ് കണ്‍വീനര്‍മാര്‍) അടക്കമുള്ള വിവിധ സബ് കമ്മറ്റികളേയും തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ യഥാസമയത്ത് റിപ്പോർട്ട് ചെയ്തില്ല ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ റാങ്ക്‌ലിസ്റ്റ് റദ്ദായെന്ന് പരാതി

0
ആലപ്പുഴ : ജലഗതാഗത വകുപ്പിൽ ബോട്ട് സ്രാങ്കുകളുടെ ഒഴിവ് സമയത്തു റിപ്പോർട്ടു...

ഓണാഘോഷത്തിനിടെ വാക്കേറ്റം ; വെട്ടുകത്തികൊണ്ടും കമ്പികൊണ്ടും അക്രമം ; മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

0
തിരുവനന്തപുരം: കൈലാത്തുകോണം എൽ.പി. സ്കൂളിന് സമീപം ഓണാഘോഷത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്...

മാരകമായ ദീർഘദൂര വ്യോമപ്രതിരോധ മിസൈൽ ; എസ്-400 വീണ്ടും ഇന്ത്യയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യൻ വ്യോമസേനയുടെ പ്രതിരോധശേഷി കൂടുതൽ ശക്തമാക്കുന്നതിനായി ലോകത്തിലെ ഏറ്റവും...

ആപ്പിളിനെ 15 വർഷം നയിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞു ; സിഇഓ സ്ഥാനത്ത് ഇനി...

0
ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോൺ ടെർനസ് ചുമതലയേറ്റു. 15 വർഷക്കാലം...