മാരാമത്ത് വകുപ്പ് റോഡ് വിഭാഗം ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം മൂലം റാന്നി ടൗൺ മണിക്കൂറുകൾ സ്തഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: മാരാമത്ത് വകുപ്പ് റോഡ് വിഭാഗം റാന്നിയിൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം മൂലം റാന്നി ടൗൺ മണിക്കൂറുകൾ സ്തഭിച്ചു. ചില സമയങ്ങളില്‍ ചെത്തോങ്കര മുതല്‍ ബ്ലോക്ക് പടി വരെ വാഹനങ്ങളുടെ നിര നീണ്ടു. മടത്തുംചാൽ മുക്കൂട്ടുതറ റോഡിൻ്റെ ഭാഗമായ റാന്നി മർത്തോമ ജംഗ്ഷൻ മുതൽ ചെട്ടിമുക്ക് റോഡിലേക്കു തിരിയുന്ന ബൈപ്പാസ് ജംഗ്ഷൻ വരെ റോഡിൻ്റെ ഇരുഭാഗവും കോൺക്രീറ്റ് ജോലികൾ നടത്തുന്നതിനായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതാണ് റാന്നി ടൗൺ രാവിലെ 8 മുതൽ ഉച്ചവരെ കുരുക്കിലായത്. റോഡിൻ്റെ നിർമ്മാണ ജോലികൾ നടക്കുന്നതിനാൽ രാവിലെ 8 മുതൽ ഈ ഭാഗത്ത് ഗതാഗത ക്രമീകരണം ഒരു ഭാഗത്തു കൂടി മാത്രമെന്ന് അറിയിച്ചിരുന്നതാണ്. എന്നാൽ വാഹനങ്ങളുടെ നീയന്ത്രണം റോഡുപണിയുന്ന തൊഴിലാളികളെ ഏല്പിച്ചതാണ് സംഗതി കുഴയാൻ ഇടയാക്കിയത്.

വാഹന ഉടമകളും ഡ്രൈവറുമാരും റോഡു പണിയുന്ന തൊഴിലാളികൾ പറയുന്നത് അനുസരിക്കാതെ തോന്നിയ പടി പോയതിനാൽ പലയിടത്തു നിന്നും എത്തിയ വാഹനങ്ങൾ തമ്മിൽ കുരുങ്ങി ഗതാഗത തടസം രൂക്ഷമായി. പിന്നാലെ ഗതാഗത കുരുക്ക് രൂക്ഷമായതോടെ പോലീസ് നിയന്ത്രണം ഏറ്റെടുത്തു. അവധി ദിവസം കൂടിയായയിട്ടും സാധാരണ ദിവസങ്ങളിലേതിനെക്കാൾ കൂടുതൽ വാഹനങ്ങൾ എത്തിയതും വിനയായി. കൂടാതെ സംസ്ഥാന പാതയിൽ റാന്നി മാമുക്ക് ജംഗ്ഷനിലെയും ഇട്ടിയപ്പാറ ബൈപ്പാസ് ജംഗ്ഷനിലെയും അനധികൃത പാർക്കിംങ്ങ് കാരണം കുരുക്ക് രൂക്ഷമാമുകുന്ന സ്ഥിതി നേരത്തേ തന്നെയുണ്ട്. പോലീസിൻ്റെ നോ പാർക്കിംങ്ങ് മുന്നറിയിപ്പ് ബോർഡിന് മുൻപിലും നീണ്ട നിരയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.

സംസ്ഥാന പാതയിൽ റാന്നി മാമുക്ക് ജംഗ്ഷന്‍ മുതൽ ബൈപ്പാസ് ജംഗ്ഷൻ വരെ നിത്യവും അനധികൃത പാർക്കിംങ്ങ് കാരണം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതെന്നുള്ള നാട്ടുകാരുടെ പരാതിക്ക് പരിഹാരമില്ലെന്ന ആരോപണം മുമ്പേയുണ്ട്. അനധികൃതമായി വാഹനങ്ങൾ റോഡിൽ പാർക്കു ചെയ്യുമ്പോൾ റോഡിൻ്റെ ഇരുഭാഗത്തു നിന്നും വലിയ വാഹനങ്ങൾ വന്നാൽ കടന്നുപോകാൻ പ്രയാസമാകുന്നതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം.

മാമുക്ക് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ഓഡിറ്റോറിയത്തിൽ പരിപാടികൾക്ക് വരുന്ന വാഹനങ്ങളും ബൈപ്പാസ് ജംഗ്ഷനിൽ കടകളിൽ എത്തുന്ന വാഹനങ്ങളും റോഡിൽ തന്നെയാണ് പാർക്കു ചെയ്യുന്നത്. ബൈപ്പാസ് റോഡ് ജംഗ്ഷനിൽ പോലീസ് സ്ഥാപിച്ച നോ പാർക്കിംങ്ങ് ബോർഡിൻ്റെ മുൻപിലാണ് സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിര. പ്രശ്നത്തിന് പരിഹാരം കാണേണ്ട വകുപ്പുകളുടെ ബന്ധപ്പെട്ടവർക്ക് വിവരം അറിയാമെങ്കിലും നടപടിയെടുക്കാതെ കണ്ണടക്കുന്ന അവസ്ഥയാണ്. സംസ്ഥാന പാതയിലെ അനധികൃത വാഹന പാർങ്ങിന് എതിരെ അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് റാന്നി നിവാസികളുടെ ആവിശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...