റാന്നി-വലിയകാവ്-പൊന്തൻ പുഴ റോഡ് ഗതാഗത യോഗ്യമാക്കണം ; സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഇട്ടിയപ്പാറയിൽ നിന്ന് ചെട്ടിമുക്ക് വലിയകാവ് വഴി പൊന്തൻപുഴ എത്തുന്ന റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ അങ്ങാടി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ശക്തമായ മഴയിൽ റാന്നി-വലിയകാവ്-പൊന്തൻ പുഴ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. വെള്ളക്കെട്ടും കുഴികളും കൊണ്ടു നിറഞ്ഞ റോഡിൽ കാൽനട യാത്ര പോലും ദുസഹമായ നിലയിലാണ്. ചെട്ടിമുക്ക് മുതൽ പൊന്തൻപുഴ വരെയുള്ള 8 കി.മീറ്റർ ദൂരമാണ് ഏറെ തകർന്നത്.

ഈ റോഡ് തെളളിയൂർ-വലിയകാവ്-പൊന്തൻപുഴ എന്ന പേരിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. മഴ കൂടി എത്തിയതോടെ റോഡിൽ ടൂ വീലർ യാത്രയാണ് ഏറ്റവും ദുഷ്കരമായത്. ദിനംപ്രതി നൂറ് കണക്കിനാളുകൾ ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ: ആർ. ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വി.ടി. ലാലച്ചൻ , പി.എസ്. സതീഷ് കുമാർ,സി.ആര്‍ മനോജ് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ഓയിൽ പാം ഇൻഡ്യാ ചെയർമാന്‍ എം.വി വിദ്യാധരൻ , ജില്ലാ കൗൺസിലംഗം ടി.ജെ ബാബുരാജ്, ലിസ്സി ദിവാൻ , ഇ.ടി കുഞ്ഞുമോൻ , എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഹാപ്പി പ്ലാച്ചേരി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി പി.എസ് സതീഷ് കുമാർ, അസി: സെക്രട്ടറി പി. അനീഷ് മോൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...