വിവാഹവാഗ്ദാനം നല്‍കി പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തശേഷം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : വിവാഹവാഗ്ദാനം നല്‍കി ഒട്ടേറെ യുവതികളെ വലയില്‍ വീഴ്ത്തുകയും ഇവരില്‍ നിന്നും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തശേഷം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഇടുക്കി കാഞ്ചിയാര്‍ വെള്ളിലാംകണ്ടം ചിറയില്‍വീട്ടില്‍ ഷിനോജി (35) നെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.ലാല്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഫെയ്സ് ബുക്കിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും ഡൈവോഴ്സ് മാട്രിമോണി ഗ്രൂപ്പുകളില്‍നിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തിയശേഷം ഇവരുമായി അടുത്തിടപഴകും. വിവാഹ തിയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും വിശ്വസിപ്പിച്ച ശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

വിവാഹമോചിതയായ പാലക്കാട് സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി തിങ്കളാഴ്ച തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തി. പിറ്റേന്ന് ഗുരുവായൂരില്‍ പോയി വിവാഹം നടത്താമെന്ന് ഉറപ്പുനല്‍കിയശേഷം തൃശ്ശൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപം സ്ത്രീയെ നിര്‍ത്തി മുങ്ങിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. സ്ത്രീ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.

തൃശ്ശൂര്‍ സ്വദേശിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി അവരുടെ പേരില്‍ വാങ്ങിയ ഒരു സ്കൂട്ടര്‍ ഇയാള്‍ തട്ടിയെടുത്ത് ഉപയോഗിച്ചുവരുകയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് പരാതിയുമായി വരുന്നുണ്ട്. ഇയാളുടെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്ന് ഒരുപാട് സ്ത്രീകളെ ഇയാള്‍ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു. അരുണ്‍ ശശി എന്ന വിലാസത്തിലാണ് ഷിനോജ് ഫെയ്സ്ബുക്കില്‍ അറിയപ്പെടുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോന്‍ എന്നാണ് പരിചയപ്പെടുത്തുന്നത്. യഥാര്‍ത്ഥപേരും വിലാസവും ആരോടും വെളിപ്പെടുത്തിയിരുന്നില്ല. പത്തുമാസം പ്രായമായ ഒരു കുട്ടിയുടെ അച്ഛനും വിവാഹബന്ധം വേര്‍പെടുത്തിയയാളുമാണ് ഷിനോജ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...