അമൃത്സര്‍: പഞ്ചാബില്‍ ആറ് വയസുള്ള ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ചു. തണ്ടയിലെ ജലാല്പുരിലാണ് സംഭവം. ഒരു കുടിയേറ്റ തൊഴിലാളിയുടെ മകളെയാണ് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ഗുര്‍പ്രീത് സിംഗ്, മുത്തച്ഛന് സുര്‍ജിത് സിംഗ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പാതികത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം പ്രതികളുടെ വീട്ടില്‍ നിന്നുമാണ് കണ്ടെത്തിയത്. ഗുര്‍പ്രീത് സിംഗ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പെണ്‍കുട്ടി മരിച്ചതോടെ മൃതദേഹം കത്തിച്ചു നശിപ്പിക്കുവാന്‍ ശ്രമിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകം, പീഡനം, പോക്സോ എന്നിവ ചുമത്തി.