സവാള വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടി ; 45 രൂപയ്‌ക്ക് ഹോര്‍ട്ടികോര്‍പ്പു വഴി വിതരണം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുതിച്ചുയരുന്ന സവാള വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. നാഫെഡില്‍ നിന്ന് ആദ്യഘട്ടമായി 75 ടണ്‍ സവാള എത്തി. സവാള കിലോയ്ക്ക് 45 രൂപ നിരക്കില്‍ ഹോര്‍ട്ടികോര്‍പ്പു വഴി നല്‍കാനാണ് തീരുമാനമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ അറിയിച്ചു. മന്ത്രി നാഫെഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

വിപണിയില്‍ കിലോഗ്രാമിന് 120 രൂപവരെയാണ് നിലവിലെ വില. ചെറിയ ഉള്ളിക്കും വില 100 കടന്നു. രാജ്യമെമ്പാടും ഉള്ളിവില കുതിച്ചുയര്‍ന്നു. മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതാണ് ഈ ഗതിയിലെത്തിച്ചത്. ഏറ്റവും വലിയ ഉള്ളിവിപണിയായ നാസിക്കില്‍ കിലോയ്‌ക്ക് 71 രൂപയാണ് വില.

ഉള്ളിക്കൃഷിയുടെ പ്രധാന കേന്ദ്രങ്ങളായ കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ പ്രളയമാണ് വിലക്കയറ്റത്തിനു കാരണമായി പറയുന്നത്. വിലനിയന്ത്രിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്ളി ഇറക്കുമതിക്ക് ഇളവുകള്‍ നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...