ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ യുവതി പോലീസ് കമ്മീഷണറുടെ മുന്നില്‍വെച്ച്‌ കരണത്തടിച്ചു

For full experience, Download our mobile application:
Get it on Google Play

മംഗളൂരു: പെണ്‍കുട്ടിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് കുമ്പിള സ്വദേശി ഹുസൈനാണ് പോലീസ് പിടിയിലായത്. ഇതിനിടയില്‍ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയപ്പോള്‍ രോഷാകുലയായ യുവതി പോലീസ് കമ്മീഷണറുടെ മുന്നില്‍വെച്ച്‌ പ്രതിയുടെ കരണത്തടിച്ചു.

ബസ് ജീവനക്കാരോടും സഹയാത്രികരോടും പരാതി പറഞ്ഞിട്ടും ആരും ഇടപെട്ടില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. മംഗളൂരുവിനടുത്തുള്ള പെര്‍ളകട്ട മുതല്‍ പമ്പേല്‍ വരെയാണ് പെണ്‍കുട്ടി യാത്ര ചെയ്തത്. ശല്യപ്പെടുത്തല്‍ തുടര്‍ന്നതോടെ പെണ്‍കുട്ടി ഹസന്റെ ഫോട്ടോയെടുത്തു. അപ്പോള്‍ ഹസന്‍ ധിക്കാരത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടര്‍ന്ന് ബസ്സില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയാക്കി പുറം ലോകത്തെ അറിയിച്ചു.

യുവതി സമൂഹമാധ്യമം വഴി വെളിപ്പെടുത്തല്‍ നടത്തിയതോടെ പോലീസ് ഇടപെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് സ്വദേശി ഹസന്‍ പിടിയിലായി. ഇയാള്‍ സമാന കേസുകളില്‍ നേരത്തെയും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരം ദുരവസ്ഥ അറിഞ്ഞിട്ടും പ്രതികരിക്കാത്ത സഹയാത്രികരുടെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകണമെന്നു യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. കുറ്റവാളിയെ പിടികൂടിയ പോലീസ് സംഘത്തിന് മംഗളൂരു കമ്മിഷണര്‍ പാരിതോഷികം പ്രഖ്യാപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...