ചെറുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനും പെണ്‍കുട്ടിയുടെ മാതാവിനുമെതിരെ ചെറുപുഴ പോലീസ് കേസെടുത്തു. 2019ലാണ് കേസിനാസ്പദമായ സംഭവം. പോലീസ് സ്റ്റേഷന് പരിധിയിലെ 16 കാരിയെയാണ് മാതാവിന്റെ കാമുകന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വിവരം പെണ്‍കുട്ടി മാതാവിനെ അറിയിച്ചിരുന്നു.
എന്നാല്‍, ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയതോടെ പ്രതികള്‍ ഒളിവില്‍ പോയി. ചെറുപുഴ എസ്.ഐ ഖദിജ എടക്കോത്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.