Monday, June 17, 2024 1:49 am

സിപിഎം നേതാക്കളുടെ അഴിമതിപ്പണം വെളുപ്പിക്കാനുള്ള മറയാണ് ഊരാളുങ്കൽ : സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സ്വർണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്നു തെളിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പു പറയാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തയാറാവുമോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പി.ശ്രീരാമകൃഷ്ണൻ മന്ത്രിയോ എംപിയോ അല്ല യുവാവായ നിയമസഭാ സ്പീക്കറാണ്. എന്നാൽ ആ ജാഗ്രതയോ മര്യാദയോ സ്പീക്കർ കാണിച്ചില്ല. ഒരു നിയമസഭാ സ്പീക്കർക്കെതിരെ അനാവശ്യ ആരോപണം ഉന്നയിക്കേണ്ട ആവശ്യമൊന്നും ബിജെപിക്കില്ല. നിയമസഭയുടെ പവിത്രത കളങ്കപ്പെടുത്തി അഴിമതി നടത്തിയപ്പോഴാണ് പ്രതികരിച്ചത്.

ഊരാളുങ്കൽ സൊസൈറ്റി സിപിഎം നേതാക്കളുടെ അഴിമതിപ്പണം വെളുപ്പിക്കാനുള്ള മറയാണ്. ഒരു വൈദഗ്ധ്യവുമില്ലാത്ത മേഖലകളിൽ പോലും കരാർ കൊടുത്തിട്ടുണ്ട്. ഒരു കരാർ മാനദണ്ഡവുമില്ലാതെ അധികതുക മുൻകൂറായി സൊസൈറ്റിക്കു നൽകി ബാക്കി തുക സിപിഎം നേതാക്കൾ എടുക്കുകയാണ്. ഇതേ മാതൃകയാണ് നിയമസഭയ്ക്കകത്ത് വഴിവിട്ട ഇടപാട് നടത്താൻ സ്പീക്കർ‍ തിരഞ്ഞെടുത്തത്. ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നൊക്കെ എന്തിനാണ് സ്പീക്കർ പറയുന്നത്? അത്രയുറപ്പുണ്ടെങ്കിൽ ഇങ്ങനെ ആലോചിച്ചിരിക്കാതെ നേരെ നിയമനടപടി എടുത്താൽപ്പോരേയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോവാൻ സർക്കാർ ശ്രമിക്കുകയാണ്. ആദ്യം എം.ശിവശങ്കറും പിന്നീട് സി.എം.രവീന്ദ്രനും ചികിത്സയുടെ പേരിൽ വൈകിപ്പിക്കാൻ ശ്രമിച്ചു. ഇത് സർക്കാർ അറിഞ്ഞുകൊണ്ടാണ്. ആശുപത്രി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും ഒത്താശയോടെയാണ് സി.എം.രവീന്ദ്രൻ ഒഴിഞ്ഞുമാറുന്നത്. സി.എം.രവീന്ദ്രന് ഗുരുതരമായ പ്രശ്നമുണ്ടെന്ന് ആരാണ് പറഞ്ഞത്? സിപിഎമ്മുകാരല്ലാത്ത ഡോക്ടർമാരെക്കൊണ്ട് പരിശോധിച്ച് ആരോഗ്യസ്ഥിതി എന്താണെന്ന് ജനങ്ങളോട് വിശദീകരിക്കാൻ തയാറാവണം. അരിയിൽ ഷുക്കൂറിന്റെ കൊലപാതകക്കേസ് അന്വേഷിക്കുമ്പോൾ രാജേഷിന്റെ ചെവി പൂർണമായും തകർന്നുവെന്നും തീരെ കേൾക്കില്ലെന്ന് ഒരു ഡോക്ടർ വ്യാജസർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

അഴിമതിക്കെതിരെ ശബ്ദിക്കാൻ യുഡിഎഫിന് ധാർമിക അവകാശമില്ല. ശബരിമല റിവ്യൂ പെറ്റീഷൻ കേൾക്കാൻ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചതോടെ ഇനി മുഖ്യമന്ത്രി പിണറായി വിജയനോ സർക്കാരിനോ ഒന്നും ചെയ്യാൻ കഴിയില്ല. ശബരിമല സംരക്ഷണസമിതിയും ബിജെപിയുമാണ് കേസുമായി മുന്നോട്ടുപോവുന്നത്. ഒരു ആത്മാർഥതയുമില്ലാതെ കോൺഗ്രസ് നിയമ നിർമാണമെന്നൊക്കെ പറയുന്നതല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ആദ്യഘട്ടങ്ങളിൽ നഗരപ്രദേശങ്ങളിലടക്കം കനത്ത പോളിങ്ങാണ് നടന്നത്. അഴിമതിക്കെതിരായ വികാരമാണിത്. എൻഡിഎ തരംഗം ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷം തകർന്നടിയും. വർഗീയ നയം അണികളിൽ പ്രതിഷേധം സൃഷ്ടിച്ചതിനാൽ കോൺഗ്രസ് തകർന്ന് തരിപ്പണമാവുമെന്നും സുരേന്ദ്രൻ പറഞ്ഞു.

മലബാറിൽ കോൺഗ്രസിന്റെ അടിത്തറ തകരും. ലീഗിനും ജമാഅത്തൈ ഇസ്‌ലാമിക്കും മാത്രമേ സീറ്റ് കിട്ടൂ. കോഴിക്കോട് കോർപറേഷനിൽ ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. തിരുവനന്തപുരം കോർപറേഷനിൽ ചെയ്തതുപോലെ കോഴിക്കോട് കോർപറേഷനിൽ പോലും സിപിഎമ്മുമായി കൂട്ടുകെട്ടുണ്ടാക്കാൻ യുഡിഎഫ് നീക്കം നടത്തിയിട്ടുണ്ട്. മാറാട് വാർഡിൽ സിപിഎമ്മും ലീഗും ധാരണയായെന്ന് നേരത്തെ അറിഞ്ഞു. അത്തരം നീക്കമൊക്കെ അതിജീവിക്കാനും അവിശുദ്ധ കൂട്ടുകെട്ടുകളുടെ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനും പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും ; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

0
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി...

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു

0
ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു....

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

0
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി...

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...