കാലുതെറ്റി കുഴിയില്‍ വീണ വീട്ടമ്മ പിന്നെ പൊങ്ങിയത് തൊട്ടപ്പുറത്തെ കിണറ്റില്‍

For full experience, Download our mobile application:
Get it on Google Play

ഇരിക്കൂര്‍ : കാലുതെറ്റി കുഴിയില്‍ വീണ വീട്ടമ്മ പിന്നെ പൊങ്ങിയത് തൊട്ടപ്പുറത്തെ കിണറ്റില്‍. കണ്ണൂര്‍ ഇരിക്കൂറില്‍ ആണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയ സംഭവം നടന്നത്. ഇരിക്കൂര്‍ ആയിപ്പുഴയില്‍ കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് (42) കാലുതെറ്റി കുഴിയില്‍ വീണത്. തുണി അലക്കി കൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

വീട്ടമ്മ കുഴിയില്‍ വീണതോടെ വലിയ ശബ്ദം കേട്ടതായി പരിസരവാസികള്‍ പറയുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ പെട്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി. അതു കൊണ്ട് തന്നെ കാര്യമായ പരിക്കുകളില്ലാതെ വീട്ടമ്മ രക്ഷപ്പെട്ടു.

പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. കുഴിയില്‍ നിന്നും തൊട്ടടുത്ത കിണറിലേക്ക് രൂപപ്പെട്ട തുരങ്കത്തിലൂടെ ആണ് വീട്ടമ്മ വീണത് എന്ന് വ്യക്തമായി. അപകടം നടന്ന സ്ഥലം നാട്ടുകാരും പോലീസും നിരീക്ഷിക്കുണ്ട്. കുഴിയില്‍ വീണ വീട്ടമ്മ കിണറ്റില്‍ പൊങ്ങിയതിന്റെ അമ്പരപ്പിലാണ് ഇപ്പോഴും നാട്ടുകാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...