പാനൂര്‍ : പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് റിമാന്‍ഡില്‍. ചമ്പാട് കുറിച്ചിക്കരയിലെ പുത്തന്‍ പുരയില്‍ പി.പി ദിലീപിനെയാണ് (50) റിമാന്‍ഡ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ചുകടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.പി ആസാദ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സി.പി.എം പ്രവര്ത്തകന് എം.എം ചന്ദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കൂടിയാണ് അറസ്റ്റിലായ ദിലീപ്.
പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് റിമാന്‍ഡില്‍
RECENT NEWS
Advertisment