സി.പി.എമ്മിന്റെ കൊടിമരവും കൊടികളും നശിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

വളയം : ചെക്യാട് കുറുവന്തേരിയിൽ സി.പി.എം പാർട്ടി കോൺഗ്രസ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച 23 കൊടികൾ തീവെച്ച് നശിപ്പിച്ചു. കൊടിമരം സമീപത്തെ ഓവുചാലിൽ തള്ളിയനിലയിലാണ്. സമീപത്ത് ചെക്യാട് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി അലങ്കരിച്ച 15 കൊടികളും നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. സി.പി.എം പ്രവർത്തകർ വളയം പോലീസിൽ പരാതി നൽകി.

വളയം പോലീസ് ഇൻസ്പെക്ടർ എ.അജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി വി.കെ ഭാസ്കരൻ, പി.കുമാരൻ എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് ബോധപൂർവം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് സി.പി.എം ചെക്യാട് ലോക്കൽ കമ്മിറ്റി കുറ്റപ്പെടുത്തി. ‌

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...

ഇന്ത്യയിലെ നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നെഴുതി വിദേശി; സോഷ്യൽ മീഡിയയിൽ വൈറലായി കുറിപ്പ്

0
ന്യൂഡൽഹി: വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ ദൈനംദിന ജീവിതം കൂടുതൽ അധ്വാനവും സമയവും...