സാധനം വാങ്ങാന്‍ കടയിലെത്തിയ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു ; സ്റ്റേഷനറി കടയുടമ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ സ്റ്റേഷനറി കടയുടമ പിടിയിൽ. കൊല്ലം പരവൂർ സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്ന സുരേന്ദ്ര കുറുപ്പിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിമൂന്നിനാണ് സാധനം വാങ്ങാനെത്തിയ അയൽവാസിയായ വിദ്യാർഥിയെ സുരേന്ദ്ര കുറുപ്പ് ലൈംഗീകമായി ആദ്യം പീഡിപ്പിച്ചത്. സുഖമില്ലാതെ കിടക്കുന്ന മുത്തശ്ശനെ കാണാൻ പരവൂരിലെത്തിയതാണ് കുട്ടി. പിന്നീട് വീട്ടിൽ മുതിർന്നവരാരും ഇല്ലാത്ത തക്കം നോക്കി എത്തിയ സുരേന്ദ്രൻ കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സംഭവത്തിന് ശേഷം വിഷാദാവസ്ഥയിലായ വിദ്യാര്‍ഥിയെ കണ്ട് ബന്ധുക്കൾ കാര്യം തിരക്കി. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് സുരേന്ദ്ര കുറുപ്പിനെ പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...