കോഴിക്കോട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നൊച്ചാട്ട് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ പെട്രോൾ ബോംബേറ്. യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം വൈസ് പ്രസിഡന്റ് വിപി നസീറിന്റെ വീടിന് നേരെയാണ് ആക്രമണം. ബോംബേറിൽ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് കത്തി നശിച്ചു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു.

അതിനിടെ കോഴിക്കോട് ഫറൂഖ് പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ജലപീരങ്കി പ്രയോഗത്തിൽ കൈയ്ക്ക് സാരമായി പരിക്കേറ്റ ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാറിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തനിക്ക് പോലീസ് നേരെ ജലപീരങ്കി പ്രയോഗിച്ചതെന്ന് പ്രവീൺ കുമാർ പറഞ്ഞു. പ്രവീണ്‍ കുമാറിനെതിരായ ആക്രമണത്തിൽ ഇന്ന് കോഴിക്കോട് ജില്ലയിലെങ്ങും ശക്തമായ പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....