പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി ഫാക്ടറി മാനേജര്‍ ; പെണ്‍കുട്ടിയെ ആസിഡ് കുടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ‍‍ഡല്‍ഹി : തൊഴിലാളിയായ പതിനഞ്ചുകാരിയെ ഫാക്ടറി മാനേജര്‍ ബലാത്സംഗത്തിന് ഇരയാക്കി. പീഡനത്തിനുശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആസിഡ് കുടിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. പ്രതിയായ ഫാക്ടറി മാനേജര്‍ ജയ്‌പ്രകാശ് (31) അറസ്റ്റിലായതായി ഡപൂട്ടി കമ്മിഷണര്‍ സമീര്‍ ശര്‍മ പറഞ്ഞു.

പീഡനത്തിന് ഒത്താശ ചെയ്‌ത ജയ്‌പ്രകാശിന്റെ ഭാര്യയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡപൂട്ടി കമ്മിഷണര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയ്ക്ക് സുഖമില്ലെന്നും സഹായം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച്‌ ജൂലൈ രണ്ടിന് ജയ്‌പ്രകാശ് തന്റെ വീട്ടിലേക്ക് വരുത്തുകയായിരുന്നു. ജയ്‌പ്രകാശിന്റെ ഭാര്യയെ പരിചയമുള്ളതിനാല്‍ പെണ്‍കുട്ടി സംശയിച്ചിരുന്നില്ല. വീട്ടിലെത്തിയതോടെ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു.

ജയ്‌പ്രകാശിന്റെ ഭാര്യയും മുറിയിലുണ്ടായിരുന്നു. ജൂലൈ 5ന് റോഡില്‍ വച്ച്‌ പെണ്‍കുട്ടിയെ ജയ്‌പ്രകാശ് തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും നിര്‍ബന്ധിച്ച്‌ ആസിഡ് കുടിപ്പിച്ചതായും പോലീസ് പറ​ഞ്ഞു. വീട്ടിലെത്തിയതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. മരണാസന്നയായ പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...