19 കാരിക്ക് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തു ; മൂന്ന് യുവാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഗാസിയാബാദ് : ജില്ലയിലെ മോദി നഗർ പട്ടണത്തിൽ പിറന്നാൾ പാർട്ടിക്ക് ശേഷം 19 കാരിയെ മൂന്ന് യുവാക്കൾ ബലാത്സംഗം ചെയ്തു. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സ്ത്രീ ഞായറാഴ്ച പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയെന്ന് ആക്രമിക്കപ്പെട്ട പെൺകുട്ടി പറഞ്ഞു. പിന്നീട് ഒരാൾ മുറിയിലേക്ക് കൊണ്ടുപോയെന്നും സുഹൃത്തുക്കളെ വിളിച്ചുവരുത്തി അവർ മാറിമാറി തന്നെ ബലാത്സംഗം ചെയ്തുവെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി.

അൽപം ബോധം തിരിച്ച് കിട്ടിയപ്പോൾ തന്നെ മർദിച്ചുവെന്നും ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് വീട്ടിലെത്തി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച്ച പെൺകുട്ടി പിതാവിനൊപ്പം മോദി നഗർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് കേസ് ഫയൽ ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധന നടത്തിയതോടെ കൂട്ടബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചു. ശേഖർ, കൃഷ്ണ, അർജുൻ എന്നീ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി റൂറൽ അഡീഷണൽ പോലീസ് സൂപ്രണ്ട് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...