സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ക്വട്ടേഷന്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ ചിറ്റാര്‍, കടുമീന്‍ചിറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികള്‍ക്ക് ആവശ്യമുളള കാരംസ് ബോര്‍ഡ്, ചെസ് ബോര്‍ഡ്, സ്നേക്ക് ആന്റ് ലാഡര്‍ തുടങ്ങിയ 12 കളി സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനായി  താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും  ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 23 ന് വൈകുന്നേരം നാലു വരെ. ഫോണ്‍ : 04735 227703.

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി
ജില്ലയില്‍ ഇതുവരെ വില്‍പന നടന്നത് 57000 ടിക്കറ്റുകള്‍
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ  തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പന തുടങ്ങി 25 ദിവസം പൂര്‍ത്തിയായതോടെ പത്തനംതിട്ട ജില്ലയില്‍ നിന്നും ആകെ 57000 ടിക്കറ്റുകള്‍ വില്‍പന നടത്തി. ഒരു ടിക്കറ്റിന് 500 രൂപയാണ്. 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. സെപ്റ്റംബര്‍ 18-ന് ആണ് ഓണം ബമ്പര്‍ നറുക്കെടുപ്പ്.  നറുക്കെടുപ്പ് അടുക്കുന്നതോടു കൂടി ടിക്കറ്റ് വില്പനയില്‍ വന്‍ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നതായും പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍. ആര്‍. ജിജി അറിയിച്ചു.

ഖാദി കസ്റ്റമര്‍ മീറ്റ്            
ജില്ലാഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഖാദി കസ്റ്റമേഴ്സ് മീറ്റ് ഇലന്തൂരില്‍ സംഘടിപ്പിച്ചു.

സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും  ഇടയില്‍ പ്രായമുള്ളവര്‍ക്ക്  അപേക്ഷിക്കാം. ഫോണ്‍  0468 2270243, 8281074645.

വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പട്ടികജാതി/പട്ടികവര്‍ഗ/മറ്റ് പിന്നോക്ക വിഭാഗത്തില്‍പ്പെടുന്ന ആണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി കുടുംബ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം, താമസം, ഭക്ഷണം, വസ്ത്രം എന്നിവ സൗജന്യം.

ഓണം, ക്രിസ്തുമസ്, മധ്യവേനല്‍ അവധിക്ക് വീട്ടില്‍ പോയി മടങ്ങി വരുന്നതിനുള്ള യാത്രാപ്പടിയും അനുവദിക്കും. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ വരുമാനം, ജാതി, കുട്ടിയുടെ പ്രായം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം  ആഗസ്റ്റ് 31 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സീനിയര്‍ സൂപ്രണ്ട്, ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പേഴുംപാറ പി.ഒ,  വടശ്ശേരിക്കര, പത്തനംതിട്ട-689662  എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ [email protected] എന്ന ഇ-മെയിലിലോ അയയ്ക്കാം.  ഫോണ്‍ :  9447875275, 9446988929, 9446349209.
District Information Officer
Pathanamthitta
0468 2222657

കോഴികുഞ്ഞ് വിതരണം
പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ആഗസ്റ്റ് 19 ന് രാവിലെ  ഒന്‍പതിന് 45 ദിവസം പ്രായമുളള മുന്തിയ ഇനം കോഴികുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യുന്നു. ആവശ്യമുളള കര്‍ഷകര്‍ നേരിട്ട് എത്തി വാങ്ങണമെന്ന് പത്തനംതിട്ട ജില്ലാ വെറ്ററിനറി ഓഫീസര്‍ അറിയിച്ചു.നാറ്റ്പാക് പരിശീലനം ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്കുളള ത്രിദിന പരിശീലനം ആഗസ്റ്റ് 24,25,26 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുളള ശാസ്ത്രീയ രീതികള്‍ എന്നിവയിലാണ് പരിശീലനം. ഫോണ്‍ : 0471 2779200, 9074882080.

താലൂക്ക് തല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു                                
കോന്നി താലൂക്ക് തല വിജിലന്‍സ് കമ്മിറ്റി യോഗം അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍പിള്ള,  അധ്യക്ഷതയില്‍ കോന്നി താലൂക്ക് സപ്ലൈ ഓഫീസില്‍ ചേര്‍ന്നു. ഓണക്കാലമായതിനാല്‍ പൊതുവിപണി ഇടപെടലിന്റെ ഭാഗമായി കരിഞ്ചന്ത,പൂഴ്ത്തിവെയ്പ്പ്, അമിതവില ഈടാക്കല്‍ , വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍, ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാതിരിക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍  തടയുന്നതിനായി പരിശോധനകള്‍ കാര്യക്ഷമമാക്കുന്നതിന് യോഗം തീരുമാനിച്ചു.

അടുത്ത ഒന്നര മാസത്തേക്ക് വിതരണത്തിനുള്ള ഭക്ഷ്യ ധാന്യങ്ങള്‍ കോന്നി താലൂക്കിലെ  റേഷന്‍ കടകളില്‍ സ്റ്റോക്ക് ഉണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. യോഗത്തില്‍ ജന പ്രതിനിധികള്‍,വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥര്‍, ഭക്ഷ്യസുരക്ഷ മേഖലയില്‍ നിന്നുള്ള അംഗങ്ങള്‍, ഉപഭോക്തൃകാര്യ സമിതി അംഗങ്ങള്‍, നിയമ സഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു ; നിരവധിപേര്‍ക്ക് പരിക്ക്

0
മലപ്പുറം: മഞ്ചേരി നെല്ലിപ്പറമ്പില്‍ വാഹനാപകടം. ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ്...

തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത്...

0
ന്യൂഡൽഹി: തൃണമൂല്‍ കോണ്‍ഗ്രസിലെ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി ജനറല്‍...

അഹമ്മദാബാദ് വിമാന ദുരന്തം : പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെതിരെ പൈലറ്റുമാരുടെ സംഘടന

0
ദില്ലി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ...

മാസപ്പടി കേസിലെ ഇഡി അന്വേഷണം ; വീണയുടെ ചോദ്യം ചെയ്യലിൽ തടസ്സം

0
തിരുവനന്തപുരം: സിഎംആർഎൽ - എക്സാലോജിക് ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ...