Wednesday, April 24, 2024 1:30 am

സർക്കാരിന്റെ ഓൺലൈൻ ടാക്സി സർവീസ് ‘ കേരള സവാരി’ നാളെ മുതൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് കേരള സവാരി നാളെ പ്രവര്‍ത്തനമാരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ടിന് കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരള സവാരിയിലെ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്യും. കേരള സവാരിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ സംവിധാനം സജ്ജമായിട്ടുണ്ട്. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം ജില്ലാ ഓഫീസിലാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. കോള്‍ സെന്റര്‍ നമ്ബറായ 9072272208 എന്നതിലേക്ക് വിളിച്ച്‌ പരാതികള്‍ അറിയിക്കാം.

കോള്‍ സെന്ററില്‍ ലഭിക്കുന്ന പരാതികളുടെ പരിഹാരത്തിനായി ത്രിതല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ആദ്യതലത്തില്‍ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച്‌ 24 മണിക്കൂറിനകം പരിഹാരം കണ്ടെത്തും. അതിനു സാധിക്കാത്ത പരാതികള്‍ ഈ സമയ പരിധിക്കുള്ളില്‍ തന്നെ രണ്ടാമത്തെ ലെവല്‍ ഉദ്യോഗസ്ഥന് കൈമാറുകയും അദ്ദേഹം 12 മണിക്കൂറിനകം പരിഹാരം കാണേണ്ടതുമാണ്. അവിടെയും പരിഹരിക്കാനാവാത്ത പരാതികള്‍ മൂന്നാമത്തെ ലെവല്‍ ഉദ്യോഗസ്ഥന് കൈമാറും. അദ്ദേഹത്തിന്റേയും അനുവദനീയ സമയം 12 മണിക്കൂര്‍ ആണ്.

ഇപ്രകാരം 48 മണിക്കൂറിനുള്ളില്‍ എല്ലാ പരാതികള്‍ക്കും പരിഹാരം കണ്ടെത്തും. ഏതെങ്കിലും സാഹചര്യത്തില്‍ ഈ മുന്നു തലത്തിലും പരിഹരിക്കാനാവാത്ത പരാതികള്‍ സി ഇ ഒ തലത്തില്‍ വിശദമായി പരിശോധിച്ച്‌ പരിഹാരം കണ്ടെത്തും. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന പാനിക് ബട്ടണ്‍ ഉള്‍പ്പെടെ നിരവധി ഫീച്ചറുകളുള്ള ആപ്പും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ഉദ്ഘാടനസമയം മുതല്‍ കേരള സവാരി ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.

സംസ്ഥാനത്തെ ഓട്ടോ -ടാക്സി ശൃംഖലകളെ ബന്ധിപ്പിച്ച്‌ കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരളസവാരി പദ്ധതിയുടെ ആദ്യഘട്ടം തിരുവനന്തപുരം നഗരസഭാ പരിധിയിലാണ് നടപ്പിലാക്കുക. തുടര്‍ന്ന് ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കും. ഏറെ പ്രതിസന്ധികള്‍ നേരിടുന്ന ടാക്‌സി ഓട്ടോ തൊഴിലാളികള്‍ക്ക് ഒരു കൈത്താങ്ങാവുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കില്‍ സുരക്ഷിതവും തര്‍ക്കരഹിതവുമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേരള സവാരി പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പിലാക്കുന്നത്.

പ്ലാനിംഗ് ബോര്‍ഡ്, ലീഗല്‍ മെട്രോളജി,ഗതാഗതം, ഐടി,പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെ തൊഴില്‍വകുപ്പ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്ക് പാലക്കാട്ടെ ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസാണ് സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നത്. മന്ത്രി വി ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മന്ത്രി അഡ്വ ആന്റണി രാജു കേരള സവാരി വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ കെ. ദിവാകരന്‍ സവാരിയുടെ ആദ്യ ബുക്കിംഗ് നിര്‍വഹിക്കും.

ഡോ ശശി തരൂര്‍ എം പി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം.എല്‍.എമാരായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രന്‍, എം.വിന്‍സെന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ,​ഡി സുരേഷ്‌കുമാര്‍ , ഡി.ജി.പി അനില്‍കാന്ത്, ഐ.ടു വകുപ്പ് അഡീ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ,​ആര്‍,​ ജ്യോതിലാല്‍,തൊഴില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, എസ് .ടി വകുപ്പ ഡയറക്ടര്‍ അനുപമ ടി.വി, ലേബര്‍ കമ്മിഷണര്‍ നവ്‌ജ്യോത് ഖോസ ,​ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പ് ജോ.യിന്റ് സെക്രട്ടറി ഡോ .എസ്. ചിത്ര, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, ഐ ,​ടി.ഐ ഐ ലിമിറ്റഡ് ജനറല്‍ മാനേജര്‍ കെ .വി. നാഗരാജ്, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ റീന ഗോപന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...