പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

വയനാട്: പോലീസ് അനാസ്ഥ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാതെ 11 വയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വയനാട് മുത്തങ്ങയിൽ നടന്ന സംഭവത്തിലാണ് കേസ്. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറാണ് കേസടുത്തത്. മുത്തങ്ങ പൊൻകുഴി സ്വദേശിയായ പതിനൊന്ന് വയസുകാരനാണ് മരിച്ചത്. ദേശീയപാതയോരത്ത് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിക്കാൻ പോലീസുകാർ വിമുഖത കാട്ടിയെന്നാണ് ആരോപണം.

പോലീസ് വണ്ടിയിൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലീസുകാർ തയ്യാറായില്ല. സമീപത്തുണ്ടായിരുന്നവർ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസ് വരട്ടെയെന്ന നിലപാടിൽ പോലീസുകാർ ഉറച്ചുനിന്നു. തുടർന്ന് പരിക്കേറ്റ കുട്ടി രക്തംവാർന്ന് ഒരു മണിക്കൂറോളം റോഡരികിൽ കിടന്ന ശേഷമാണ് ആംബുലൻസ് വന്നതെന്നാണ് ആരോപണം. കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ ജീവൻ നഷ്ടപ്പെട്ടു. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമാനത്തിലെ ക്രൂവിന് ആരോഗ്യപ്രശ്‌നമുണ്ടായതിന് പിന്നാലെ ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

0
മസ്‌കറ്റ്: പറക്കുന്നതിനിടെ വിമാനത്തിലെ ക്രൂവിന് ആരോഗ്യപ്രശ്‌നമുണ്ടായതിന് പിന്നാലെ ഇൻഡിഗോ വിമാനം...

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഹാജരായി

0
വയനാട്: മുട്ടിൽ മരംമുറി കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ കോടതിയിൽ ഹാജരായി....

റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണി ; ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി

0
തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയതായും...

കാന്തപുരത്തിന് പിന്തുണയുമായി നാസർ ഫൈസി കൂടത്തായി

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും...