റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണി ; ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിനുകൾ ഭാ​ഗികമായി റദ്ദാക്കിയതായും മറ്റുചിലത് വൈകുമെന്നും റെയിൽവേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം കണ്ണൂർ-എറണാകുളം ജങ്ഷൻ(16306) ഇന്റർസിറ്റി എക്സ്പ്രസ്സ് സെപ്റ്റംബർ 25,26,27 ഒക്ടോബർ 02,04,06,09,11,13 തീയതികളിൽ തൃശ്ശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. സേലം ഡിവിഷനിലെ അറ്റകുറ്റപ്പണി കാരണം കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ (56603) സെപ്റ്റംബർ 18, 26 തീയതികളിൽ കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ ഭാ​ഗികമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ പോത്തന്നൂർ ജങ്ഷനിൽനിന്നാകും ട്രെയിൻ പുറപ്പെടുക. ഷൊർണൂർ-കോയമ്പത്തൂർ പാസഞ്ചർ(56604) ട്രെയിനും ഈ ദിവസങ്ങളിൽ പോത്തന്നൂരിനും കോയമ്പത്തൂരിനും ഇടയിൽ റദ്ദാക്കി. ഈ ദിവസങ്ങളിൽ ട്രെയിൻ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.

കോയമ്പത്തൂർ-ജബൽപൂർ വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ്സ്(02197) സെപ്റ്റംബർ 21-ന് കോയമ്പത്തൂരിനും പോത്തന്നൂരിനും ഇടയിൽ റദ്ദാക്കി. ഈ ദിവസം പോത്തന്നൂരിൽ നിന്നാകും ട്രെയിൻ യാത്രതിരിക്കുക. പാലക്കാ‍ട് ഡിവിഷനിലെ അറ്റകുറ്റപ്പണികൾ കാരണം വിവിധ ട്രെയിനുകൾ വൈകിയോടും. മം​ഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ(22638) വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് സെപ്റ്റംബർ 06,08,10,13 തീയതികളിൽ 45 മിനിറ്റ് വരെ വൈകും. ഹസ്രത് നിസാമുദ്ദീൻ-എറണാകുളം മം​ഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്(12618) സെപ്റ്റംബർ 05,12 തീയതികളിൽ 45 മിനിറ്റ് വൈകും. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്(16307) ഒക്ടോബർ മൂന്നിന് 30 മിനിറ്റ് വൈകിയോടും. എറണാകുളം-പാലക്കാട് മെമു(66610) സെപ്റ്റംബർ 25-നും ഒക്ടോബർ മൂന്നിനും 35 മിനിറ്റ് വൈകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിന് പിന്തുണയുമായി നാസർ ഫൈസി കൂടത്തായി

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും...

ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

0
നാ​ഗ്പുർ: ഭക്ഷണമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. മർദ്ദനത്തിനിരയായ...

സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാന കായികമേള വേദി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് മുൻമന്ത്രി വി ശിവൻകുട്ടി....

പെൻഷൻ ഫണ്ടിൽ 10 ലക്ഷം കോടി ; ഇപിഎഫ്ഒയുടെ വാർഷിക റിപ്പോർട്ട് പുറത്ത്

0
കോഴിക്കോട് : ഉയർന്ന പെൻഷൻ അനുവദിക്കുന്നത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്...