കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവന വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ സാഹചര്യത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി സമസ്‌ത കേരള സുന്നി മഹൽ ഫെഡറേഷൻ. അദ്ദേഹം നടത്തിയ പരാമർശം വിവാദമാക്കിയതിന് പിന്നിൽ പ്രൊപഗണ്ടയാണെന്നും കാന്തപുരത്തിനെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സമസ്‌ത മുഷാവറ അംഗം നാസർ ഫൈസി കൂടത്തായി പറഞ്ഞു.
വാർത്താസമ്മേളത്തിൽ വെച്ചായിരുന്നു നാസർ ഫൈസിയുടെ ഈ പരാമർശം. സ്ത്രീ സമൂഹത്തെ മതവിധി ബോധ്യപ്പെടുത്താൻ പണ്ഡിതന്മാർക്ക് ഉത്തരവാദിത്വമുണ്ടെന്നും ചരിത്ര വസ്തുതകൾ അറിയാതെയാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും നാസർ ഫൈസി പറഞ്ഞു. ഇസ്ലാമിനെ വെറുക്കപ്പെട്ടതാക്കുകയാണ് വിമർശിക്കുന്നവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.































