തർക്കം മൂർച്ഛിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല ; എൽഡിഎഫിന് പ്രശ്നം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ സിപിഐ തയാറല്ലെന്ന് ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് നിലപാട് പലവട്ടം പറഞ്ഞുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തർക്കം മൂർച്ഛിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. എൽഡിഎഫിന് പ്രശ്നം ഉണ്ടാക്കുന്ന ഒന്നും ചെയ്യാൻ സിപിഐ തയാറല്ല. LDF എന്നാൽ ഒരുപാട് പാർട്ടികളുടെ കൂട്ടായ്മയാണ്. ഒരു പാർട്ടിയും മുകളിലോ താഴെയോ അല്ല. സിപിഐ നിലപാട് പല തവണ വ്യക്തമാക്കിയത് ആണ്. സിപിഐക്ക് എൽഡിഎഫ് രാഷ്ട്രീയമാണ് പ്രധാനം.ആ രാഷ്ട്രീയത്തിന് ക്ഷതം ഉണ്ടാക്കാൻ താല്പര്യം ഇല്ല. എൽഡിഎഫ് രാഷ്ട്രീയം മുന്നോട്ട് പോകാനുള്ള നിലപാട് എല്ലാവർക്കും ബാധകമാണ്. ഒരു പാർട്ടിയും മറ്റൊരു പാർട്ടിയേക്കാൾ താഴെയുമല്ല മുകളിലുമല്ല. തർക്കത്തിൽ സിപിഐക്ക് താല്പര്യമില്ല.

താല്പര്യം ഐക്യത്തിൽ ആണ്. സ്ഥാനം തന്നില്ലെങ്കിൽ അപ്പൊൾ നോക്കാം തിരക്ക് കൂട്ടേണ്ട ആവശ്യമില്ല. സിപിഐക്കും സിപിഐഎമ്മിനും എപ്പോൾ വേണമെങ്കിലും കാണാം ചർച്ച നടത്താം.പിണറായി വിജയൻ്റെ മുഖഭാവത്തെ വ്യാഖ്യാനിക്കാൻ താനില്ല. സിപിഐ സിപിഐഎം തർക്കം മൂർഛിപ്പിക്കാൻ സിപിഐക്ക് താല്പര്യം ഇല്ല. തമ്മിൽ കാണാൻ സിപിഐഎമ്മിനും സിപിഐക്കും മുഹൂർത്തവും ആഹ്വാനവും വേണ്ട. പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച് സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും വ്യത്യസ്ത നിലപാട് ഇല്ല. പ്രതിപക്ഷ നേതൃസ്ഥാനം സിപിഐഎമ്മിൻ്റെ അവകാശം ആണ്. ആര് വേണം എന്നത് സിപിഐഎമ്മിന് തീരുമാനിക്കാം എന്നാണ് സിപിഐ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...