ഫെഡറലിസത്തെ തകര്‍ക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്‌ : ജോസ് കെ. മാണി എംപി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കുന്ന നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി പറഞ്ഞു. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടന അവകാശങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളും എന്ന സന്ദേശമാണ് രാജ്യത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്നതെന്നിരിക്കെ ബിജെപി വിരുദ്ധ സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ ഭരണത്തെ ദുര്‍ബലപെടുത്താനും അട്ടിമറിക്കാനും കേന്ദ്ര ഭരണം ഉപയോഗപെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭരണഘടനയുടെ ആമുഖത്തിലുള്ള ജനങ്ങളെ ഒന്നായി കാണാനുള്ള വചനമുള്‍പ്പടെ വെല്ലുവിളി നേരിടുന്നതാണ് സമകാലിക ഇന്ത്യയുടെ സ്ഥിതിയെന്നും ജോസ് കെ മാണി പറഞ്ഞു.

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ: റോണി മാത്യു അധ്യക്ഷത വഹിച്ച സെമിനാറില്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ലോപ്പസ് മാത്യൂ മുഖ്യ പ്രഭാഷണം നടത്തി. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്സ് എംഎല്‍എ, സണ്ണി തെക്കേടം, വിജി എം തോമസ്, യൂത്ത്ഫ്രണ്ട് (എം) ഭാരവാഹികളായ സിറിയക് ചാഴിക്കാടന്‍, ഷേയ്ക്ക് അബ്ദുള്ള, ബിട്ടു വൃന്ദാവന്‍, അഡ്വ: ദീപക് മാമ്മന്‍ മത്തായി, ടോം ഇമ്മട്ടി, റോണി വലിയപറമ്ബില്‍, അബേഷ് അലോഷ്യസ്, ജിജോ ജോസഫ്, സണ്ണി സ്റ്റോറില്‍, ജിഷ ഷെയിന്‍, തോമസ്കുട്ടി വരിക്കയില്‍, ജോജി പി തോമസ്, അജിത സോണി, ആല്‍വിന്‍ ജോര്‍ജ്, തോമസ് ഫിലിപ്പോസ്, ബിനു ഇലവുങ്കല്‍, ജോമോന്‍ പൊടിപാറ, എല്‍ബി കുഞ്ചിറക്കാട്ട്, താഴേക്കാടന്‍ ജിത്തു, സനീഷ് ഇ റ്റി, ജോമി എബ്രഹാം, പീറ്റര്‍ പാവറട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...