Saturday, May 3, 2025 8:41 pm

ആലപ്പുഴയിൽ വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളെ തെളിവില്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. തനിച്ചായിരുന്ന 80 വയസുകാരിയെ അതിക്രമിച്ചു കയറി ബലമായി മദ്യം കുടിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികളായ കായംകുളം ചിറക്കടവ് അലക്കൻ തറ വീട്ടിൽ രമേശൻ(38), പാലമേൽ പണയിൽഭവനത്തിൽ പ്രമോദ്( 42) എന്നിവരെയാണ് ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ. ഇജാസ് വെറുതെ വിട്ട് ഉത്തരവായത്.

2014 ഒക്ടോബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൃദ്ധയായ വീട്ടമ്മ ഉച്ചസമയം വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതികൾ വീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയെ ബലമായി മദ്യം കുടിപ്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയതു. വീട്ടമ്മയുടെ കരച്ചിലും ബഹളവും കേട്ട അയൽവാസികളും മറ്റും ഓടിവന്നപ്പോൾ പ്രതികൾ ഓട്ടോറിക്ഷോ ഉപേക്ഷിച്ചു രക്ഷപ്പെടുകയും തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പരിക്കേറ്റ വൃദ്ധ കായംകുളം ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ എതിരെ പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു കോടതി കണ്ടെത്തി. പ്രതികൾക്ക് വേണ്ടി അഭിഭാഷകരായ പിപി ബൈജു, പിഎസ് സമീർ എന്നിവർ കോടതിയിൽ ഹാജരായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് ശശി തരൂർ എംപി

0
കൊച്ചി: കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനെ കുറിച്ചുള്ള വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ....

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കഫേ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ തുണ്ടഴം കുടുംബശ്രീ കഫെ ജില്ലാ പഞ്ചായത്ത്...

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതിയെയും യുവാവിനെയും പിടികൂടി

0
കണ്ണൂർ: ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവതീ യുവാക്കള്‍ പിടിയില്‍. സുഹൃത്തുക്കളായ...

മെഡിക്കൽ കോളേജ് അപകടം ; നസീറയുടേത് വിഷം അകത്തു ചെന്നുണ്ടായ മരണമെന്ന് റിപ്പോർട്ട്‌

0
കോഴിക്കോട്: മെഡിക്കൽ കോളേജിൽ അപകടത്തിനിടെ മരിച്ച മേപ്പാടി സ്വദേശി നസീറയുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം...