ഡല്‍ഹിയിലെ മണ്ഡോലി ജയിലില്‍ 31കാരിയായ ഡോക്ടറെ വിചാരണ തടവുകാരന്‍ പീഡിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മണ്ഡോലി ജയിലില്‍ 31കാരിയായ ഡോക്ടറെ വിചാരണ തടവുകാരന്‍ പീഡിപ്പിച്ചു. ജൂനിയര്‍ റസിഡന്റ് ഡോക്ടര്‍ ജയില്‍ അന്തേവാസികളെ പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഡോക്ടറെ പ്രതി ബലാത്സംഗം ചെയ്യാനും ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു. കുളിമുറിയില്‍ ഒളിച്ചിരുന്ന പ്രതി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തള്ളിമാറ്റി പുറത്തേക്ക് ഓടിയ ഡോക്ടര്‍ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. തടവുകാരനെ ഉടന്‍ പിടികൂടിയെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതിക്കെതിരെ ബലാത്സംഗം, വധശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് കേസെടുത്തു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളിലാണ് പ്രതി ജയില്‍ വാസം അനുഭവിക്കുന്നത്. 2020ല്‍ യമുന ഡിപ്പോ മെട്രോ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ഇയാള്‍ ശിക്ഷിക്കപ്പെട്ടതായി പോലീസ് വ്യക്തമാക്കി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജയിലില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

0
കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ...

സമസ്തയിലെ ഭിന്നതയ്ക്കിടെ ലീഗ് വിഭാഗം വഖഫ് വിശദീകരണ യോഗത്തിലേക്ക്

0
മലപ്പുറം: സമസ്ത ജംഇയ്യത്തുൽ ഉലമയിലെ ഭിന്നതയ്ക്കിടെ വഖഫ് വിഷയത്തിൽ വിശദീകരണ...