പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; രണ്ട് യുവാക്കൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടൂർ ചായലോട് മൗണ്ട് സിയോൺ ആശുപത്രിയുടെ മുന്നിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അടൂർ പോലീസ് പിടികൂടി. അടൂർ ചായലോട് വാസുദേവവിലാസം വീട്ടിൽ വാസുദേവന്റെ മകൻ വിജയ് (22), പത്തനാപുരം പട്ടാഴി വടക്കേക്കര ചെളിക്കുഴി രാജേന്ദ്രവിലാസത്തിൽ സുരേന്ദ്രന്റെ മകൻ ഗോകുൽ (19) എന്നിവരെയാണ് അടൂർ പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷും സംഘവും കസ്റ്റഡിയിലെടുത്തത്.

ഈമാസം 7 ന് വൈകീട്ട് 6.30 നാണ് ആശുപത്രിയുടെ മുൻവശം റോഡിൽ നിന്നും പ്രതികൾ മോട്ടോർ സൈക്കിളിലെത്തി പെൺകുട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയത്. തുടർന്ന് രണ്ടാം പ്രതിയുടെ നെടുമണ്ണിലുള്ള കൂട്ടുകാരന്റെ വീട്ടിൽ കൊണ്ടാക്കിയശേഷം പ്രതികൾ ഓട്ടോറിക്ഷ എത്തിച്ച് അതിൽ കയറ്റി പത്തനാപുരം കല്ലും കടവ് ഭാഗത്തേക്ക് കൊണ്ടുപോകവേ ഒന്നാം പ്രതി പിൻസീറ്റിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ മേൽനോട്ടത്തിൽ അന്വേഷണം വ്യാപിപ്പിച്ച അടൂർ പോലീസ് ഇന്ന്  ഉച്ചക്ക് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്നാം പ്രതിയെ ഏഴംകുളത്തുനിന്നും രണ്ടാം പ്രതിയെ പത്തനാപുരം ചെളിക്കുഴിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. വിശദമായി ചോദ്യം ചെയ്‌തതോടെ പ്രതികൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർക്ക് പുറമെ എസ് ഐ മാരായ വിമൽ, മനീഷ് എം, സി പി ഓ സൂരജ് ആർ കുറുപ്പ് എന്നിവരാണ് ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ 60 കാട്ടുപന്നികളെ കൊന്നൊടുക്കി

0
മലപ്പുറം: മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊന്നൊടുക്കിയത് 60 കാട്ടുപന്നികളെ. വണ്ടൂര്‍, കരുവാരകുണ്ട്,...

പ്രതിഷേധം ഫലം കണ്ടു ; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

0
ന്യൂഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.രാജിക്കത്ത്...

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...