സ്കൂൾ യൂണിഫോമിട്ട പെൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം ; പ്രതിക്ക് 16 വർഷം കഠിന തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ: പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയുടേതാണ് വിധി. 2020 മാർച്ച് മാസത്തിലാണ് സംഭവം. കുന്നംകുളം സ്വദേശി ഫലാൽ മോനാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. സ്കൂൾ യൂണിഫോമിലായിരുന്ന പെൺകുട്ടിയെ ഫലാൽ മോൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ജഡ്ജി ലിഷ എസ് ശിക്ഷ വിധിച്ചത്. 60000 രൂപ പ്രതി പിഴയടക്കാനും ശിക്ഷാ വിധിയിൽ പറയുന്നു.

ക്ലാസ്സ്‌ കഴിഞ്ഞ് പെൺകുട്ടി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. 24 കാരനാണ് പ്രതി. സംഭവ ദിവസം ഗുരുവായൂരിലെ ലോഡ്ജിലേക്ക് സ്കൂൾ യൂണിഫോമിലുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്നിട്ടുണ്ടെന്ന വിവരം ഗുരുവായൂർ ടെമ്പിൾ പോലീസിന് ലഭിച്ചു. പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി ഫലാൽ മോനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 37 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു. 20 രേഖകളും തൊണ്ടിമുതലുകളും ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ എസ് ബിനോയിയും അഡ്വ അമൃതയും ഹാജരായി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...