കണ്ണൂര്‍ കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ കുടിയാന്‍മലയില്‍ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആക്കാട്ട് ജോസ് അറസ്റ്റിലായി. പരാതി നല്‍കി ഒരു മാസത്തിന് ശേഷമാണ് ഇയാള്‍ പിടിയിലായത്. പ്രതിക്കായി പൊലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച്‌ കുട്ടിയുടെ അമ്മ രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. നവംബര്‍ 19-നാണ് അയല്‍ക്കാരനായ ആക്കാട്ട് ജോസിനെതിരെ കുട്ടിയുടെ കുടുംബം കുടിയാന്‍ മല പൊലീസില്‍ പരാതി നല്‍കിയത്.

എന്നാല്‍ ഒരു മാസം പിന്നിട്ടിട്ടും പ്രതിക്കെതിരെ നടപടി സ്വീകരിക്കാതിരുന്ന പോലീസിനെതിരെ കുട്ടിയുടെ അമ്മ രംഗത്തെത്തുകയായിരുന്നു. രാഷ്ട്രീയ സ്വാധീനവും പണവും കൊണ്ട് കേസ് അട്ടിമറിക്കുന്നു എന്നായിരുന്നു ആക്ഷേപം.

റബര്‍ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കള്‍ പുലര്‍ച്ചെ ജോലിക്ക് പോയ സമയത്താണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കി വിശദമായ മൊഴിയെടുത്തു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...