പേപ്പട്ടിയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം: തലവൂര്‍ അലക്കുഴിയില്‍ പേപ്പട്ടിയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അലക്കുഴി ജംഗ്ഷനിലെ കടകളിലിരുന്നവരെ ഓടിച്ചിട്ട് കടിച്ച പേപ്പട്ടി വീട്ടുമുറ്റത്ത് നിന്നവരെയും ആക്രമിച്ചു. അലക്കുഴി മൈലാടുംകുഴി വീട്ടില്‍ നാഥന്‍ (53), കിഴക്കേ അറ്റത്ത് വീട്ടില്‍ ബാലന്‍ (65), സിമി ഭവനില്‍ ജോര്‍ജ് കുട്ടി (62), ജിബിന്‍ ഭവനില്‍ ജിജോ (38), പള്ളിക്കല്‍ സ്വദേശിനി സൗമ്യ, ആനക്കോട്ടൂര്‍ സ്വദേശിനി ലാവണ്യ എന്നിവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.

പേപ്പട്ടിയുടെ ആക്രമണത്തില്‍ ജോര്‍ജ് കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. നാഥന്റെ മുഖത്തും മൂക്കിനുമാണ് കടിയേറ്റത്. പ്രദേശത്ത് കുറച്ച്‌ നാള്‍ മുന്‍പും പേപ്പട്ടിയുടെ ആക്രമണത്തില്‍ ധാരാളം വളര്‍ത്തുമൃഗങ്ങള്‍ക്ക് കടിയേറ്റിരുന്നു. രണ്ടാഴ്ച്ച മുന്‍പ് പത്തനാപുരം ജംഗ്ഷനിലും കടയ്ക്കാമണ്ണിലുമായി 20ല്‍ അധികം പേര്‍ക്ക് പേപ്പട്ടിയുടെ അക്രമണത്തില്‍ കടിയേറ്റിരുന്നു. മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷമായതോടെ ഭീതിയിലാണ് പ്രദേശവാസികള്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...

ജയിലിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹം ; കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ

0
ജോധ്പുർ : രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച ഒരു...

ചർച്ചയ്ക്ക് സർക്കാർ തയ്യാർ ; വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയവത്കരിക്കരുത് : ജെ.പി. നദ്ദ

0
ന്യൂഡൽഹി : വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി...